Loading ...

Home Australia/NZ

പ്രതിരോധ മരുന്ന് കണ്ടെത്താന്‍ കൊറോണ വൈറസ് വളര്‍ത്തിയെടുത്ത് ആസ്ട്രലിയ

മെല്‍ബണ്‍: പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി വുഹാനില്‍ നിന്നുള്ള കൊറോണ വൈറസ് ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത് ഓസ്‌ട്രേലിയ. രോഗിയില്‍ നിന്നുള്ള സാംപിള്‍ ഉപയോഗിച്ചാണ് വൈറസിനെ വളര്‍ത്തിയെടുത്തത്. വിക്ടോറിയന്‍ പകര്‍ച്ചവ്യാധി ഗവേഷണ ലാബിലാണ് വൈറസിനെ വളര്‍ത്തിയെടുത്തിയിരിക്കുന്നത്.ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലാബോറട്ടറി ഡയറക്ടര്‍ മൈക്ക് കാട്ടണ്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ടെത്തലുകള്‍ അന്തര്‍ദേശീയ തലത്തില്‍ പങ്കുവയ്ക്കുമെന്നും മൈക്ക് കാട്ടണ്‍ വ്യക്തമാക്കി. വൈറസ് സാംക്രമിക രീതിയില്‍ പടരാനുള്ള കാരണം ഉടന്‍ കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ലാബോറട്ടറി ജീവനക്കാരുള്ളത്. ഹോങ്കോങ്കിലും കൊറോണ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത് ഫലം കണ്ടിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ ആദ്യവാരമാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. ചൈനീസ് സ്വദേശിയായ അമ്ബതുകാരന് ആസ്‌ത്രേലിയയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജനുവരി 19ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്ഷ്വ വിമാനത്താവളത്തില്‍ നിന്നെത്തിയ ഇയാളെ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related News