Loading ...

Home Gulf

മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം

ദോ​ഹ: തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ര്‍​ക്കും മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റ കൗ​ണ്‍​സി​ലി​െന്‍റ നി​യ​മ​നി​യ​മ​നി​ര്‍​മാ​ണ കാ​ര്യ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി. ശി​പാ​ര്‍​ശ​ക​ള്‍ ശൂ​റ കൗ​ണ്‍​സി​ലി​ന് സ​മ​ര്‍​പ്പി​ച്ചു. നാ​സ​ര്‍ ബി​ന്‍ റാ​ഷി​ദ് അ​ല്‍ കാ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി ക​ര​ട് നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. സ​മി​തി യോ​ഗ​ത്തി​ല്‍ ഭ​ര​ണ വി​ക​സ​ന, തൊ​ഴി​ല്‍, സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി യൂ​സു​ഫ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഉ​സ്​​മാ​ന്‍ ഫ​ഖ്റൂ​വും തൊ​ഴി​ല്‍ കാ​ര്യ അ​സി​സ്്റ്റ​ന്‍​റ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​സ്സ​ന്‍ അ​ല്‍ ഉ​ബൈ​ദി​യും പ​ങ്കെ​ടു​ത്തു. റെ​യി​ല്‍​വേ ക​ര​ട് നി​യ​മ​ത്തി​നും അം​ഗീ​കാ​രം ന​ല്‍​കി​യ ശൂ​റ കൗ​ണ്‍​സി​ല്‍ ശി​പാ​ര്‍​ശ​ക​ള്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. സ്പീ​ക്ക​ര്‍ അ​ഹ​മ്മ​ദ് ബി​ന്‍ അ​ബ്്ദു​ല്ല ബി​ന്‍ സൈ​ദ് അ​ല്‍ മ​ഹ​മൂ​ദി‍​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ല്‍ ക​ര​ട് നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള സേ​വ​ന​ങ്ങ​ളും പൊ​തു യൂ​ട്ടി​ലി​റ്റി ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും ച​ര്‍​ച്ച ചെ​യ്തു. ക​ര​ട് നി​യ​മ​ത്തി​ല്‍ 36 ലേ​ഖ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു, അ​ത​നു​സ​രി​ച്ച്‌ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ​യും ഖ​ത്ത​ര്‍ റെ​യി​ല്‍ മ​ന്ത്രാ​ല​യ​ത്തി​െന്‍റ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ് നി​ര്‍​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തെ റെ​യി​ല്‍​വേ​യു​ടെ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ വ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും റെ​യി​ല്‍​വേ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും ക​ര​ട് നി​യ​മ​ത്തി​ലു​ണ്ട്.

Related News