Loading ...

Home cinema

ജയസൂര്യ ചിത്രം അന്വേഷണം നാളെ പ്രദര്‍ശനത്തിന് എത്തും

ജയസൂര്യ നായകനാകുന്ന അന്വേഷണം നാളെ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌. ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണിത്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എവിഎ പ്രൊഡക്ഷന്‍സ് ഒപ്പം , മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന E4 എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. സംഗീതം ജെയ്ക്സ് ബിജോയ്. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിന്റെ രണ്ടാമത്തെ ചിത്രമാണ് അന്വേഷണം. ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Related News