Loading ...

Home Europe

സ്‌കോട്ടിഷ് ഗാനം ചൊല്ലി ബ്രിട്ടന് വിട നല്‍കി ; ബ്രെക്‌സിറ്റിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചു. എന്നാല്‍ 49 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, 'ഓള്‍ഡ് ലാങ് സൈനെ' ആലപിച്ചുകൊണ്ടാണ് ചേംബര്‍ ബ്രിട്ടന് വിട ചൊല്ലിയത്. ഉടമ്പടി വ്യവസ്ഥകള്‍ക്ക് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ ബ്രെക്‌സിറ്റിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബില്‍ അംഗീകരിച്ച്‌ ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.
          à´ˆ മാസം 31ന് രാത്രി 11നാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ച നടന്നത്. 47 വര്‍ഷത്തെ യൂറോപ്യന്‍ ബന്ധം അവസാനിപ്പിച്ച്‌ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് à´ˆ പതാക സ്ഥാപിക്കുക. 31ന് അര്‍ദ്ധരാത്രി ബ്രെക്‌സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവര്‍ത്തന കാലയളവാണ് (ട്രാന്‍സിഷന്‍ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചര്‍ച്ചചെയ്താകും തീരുമാനിക്കുക. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിത പരിശോധന ബ്രിട്ടനില്‍ 2016 ലാണ് നടന്നത്. 51.9 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് വിധിയെഴുതിയപ്പോള്‍, 48.1 ശതമാനം പേര്‍ മറിച്ചും വിധിയെഴുതി. അന്നുതൊട്ടുള്ള അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ വിരാമമായത്.




Related News