Loading ...

Home sports

ഐഎസ്‌എല്‍: ഇന്ന് ഒഡിഷ എഫ് സി - എഫ് സി ഗോവ പോരാട്ടം

ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് ഒഡിഷ എഫ് സി - എഫ് സി ഗോവയെ നേരിടും. ഭുവനേശ്വറില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പ്ലേ ഓഫിലെത്താന്‍ ഒഡിഷയ്ക്ക് ജയം അനിവാര്യമാണ്. മുംബൈ സിറ്റിയുമായി പ്ലേ ഓഫിലെത്താന്‍ കഠിനമായ മത്സരം നടക്കുന്നതിനാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഒഡിഷയുടെ വിധിയെഴുതുക. സീസണില്‍ 14 കളികളില്‍ നിന്നും 9 ഗോളുകള്‍ നേടിയ അരിദാനെ സന്റാനയാണ് ഒഡിഷയ്ക്ക് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. സന്റാന പരിക്കേറ്റ് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയാണ്. പുതുതായി ടീമിലെത്തിയ മാനുവേല്‍ ഒന്‍വുവിലാണ് ടീമിന്റെ ഇനുയുള്ള പ്രതീക്ഷ. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ഗോവയ്ക്ക് 14 കളികളില്‍നിന്നും 27 പോയന്റുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ടീമിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയും.

Related News