Loading ...

Home sports

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് 2020: പൂണെ 7 ഏസസിന് ജയം

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സിനെതിരെ പൂണെ 7 ഏസസിന് ജയം. 1-3 എന്ന നിലയില്‍ പിന്നിലായിരുന്ന പൂണെ 4-3 എന്ന സ്‌കോറിനാണ് ഒടുവില്‍ ജയം സ്വന്തമാക്കിയത്. ചിരാഗ് ഷെട്ടി ഉള്‍പ്പെടുന്ന പുരുഷ ഡബിള്‍സ് ടീമും ക്രിസ്, ഗബ്രിയേല ജോഡിയുടെ മിക്‌സഡ് സഖ്യവുമാണ് പൂണെയ്ക്ക് ജയം നേടിക്കൊടുത്തത്. ആദ്യം നടന്ന പുരുഷ സിംഗിള്‍സില്‍ പൂണെയ്ക്കായിരുന്നു ജയം. കസുമാസ സകായി ഇന്ത്യന്‍ താരം അന്‍സാല്‍ യാദവിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-14, 15-9. എന്നാല്‍ രണ്ടാമത്തെ പുരുഷ സിംഗിള്‍സില്‍ ബെംഗളുരു ജയം സ്വന്തമാക്കി. സായ് പ്രണീത്, ലോ കീന്‍ ഇയുവിനെ 10-15, 15-7, 15-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സിലും ജയം ബെംഗളുരുവിനൊയിരുന്നു. ലോക രണ്ടാം റാങ്കുകാരി തായ് സു യിങ് ഇന്ത്യയുടെ റിതുപര്‍ണ ദാസിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-3, 15-9. നിര്‍ണായകമായ പുരുഷ ഡബിള്‍സില്‍ ജയം നേടി പൂണെ തിരിച്ചുവരികയായിരുന്നു. ഹേന്ദ്ര സെത്തിയവാന്‍, ചിരാഗ് ഷെട്ടി സഖ്യം അരുണ്‍ ജോര്‍ജ്, റിയാന്‍ സപുത്രോ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-14, 15-3. മിക്‌സഡ് ഡബിള്‍സിലും പൂണെയുടെ ക്രിസ് അഡ്‌കോക്ക്, ഗബ്രിയേലെ അഡ്‌കോക്ക് സഖ്യം ജയം സ്വന്തമാക്കി. പെങ് സൂണ്‍ ചാന്‍, ഇയോം ഹെ വോണ്‍ സഖ്യത്തെയാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 10-15, 15-11, 15-12.

Related News