Loading ...

Home cinema

മലയാള സിനിമയിലെ ആദ്യകാല താരം ജമീല മാലിക് അന്തരിച്ചു

തിരുവനന്തപുരം : പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിത ജമീല മാലിക്(73) അന്തരിച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പാലോടുളള വീട്ടിലായിരുന്നു അന്ത്യം. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെ ജി ജോര്‍ജ്, രാമചന്ദ്രബാബു, കെ ആര്‍ മോഹനന്‍, ഷാജി എന്‍ കരുണ്‍ എന്നിവരുടെ സഹപാഠിയായിരുന്നു. എസ്‌ പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയാണ്‌. ആദ്യ കാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചു.
                  ആലപ്പുഴ മുതുകുളത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന കൊ​ല്ലം ജോ​ന​ക​പ്പു​റ​ത്ത് മാ​ലി​ക് മു​ഹ​മ്മ​ദി​ന്‍റേ​യും ത​ങ്ക​മ്മ​യു​ടേ​യും മ​ക​ളാ​യാണ് . എ​സ്‌എ​സ്‌എ​ല്‍​സി പ​ഠ​ന​ത്തി​നു ശേ​ഷം 16-ാം വ​യ​സില്‍ പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചേ​ര്‍ന്നു.
റാ​ഗിങ്' ആ​യി​രു​ന്നു ആ​ദ്യ​ സി​നി​മ. 'ആ​ദ്യ​ത്തെ ക​ഥ', 'രാ​ജ​ഹം​സം', 'ല​ഹ​രി' തു​ട​ങ്ങിയ ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി. വി​ന്‍​സെ​ന്‍റ്, അ​ടൂ​ര്‍ ഭാ​സി, പ്രേം​ന​സീ​ര്‍, രാ​ഘ​വ​ന്‍ എ​ന്നി​വ​രോ​ടൊ​ത്ത് അ​ഭി​ന​യി​ച്ചിട്ടുണ്ട്. 'ല​ക്ഷ്മി', 'അ​തി​ശ​യ​രാ​ഗം' എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യി. ദൂ​ര​ദ​ര്‍​ശ​ന്‍റെ സാ​ഗ​രി​ക, ക​യ​ര്‍, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു.
നി​ര​വ​ധി ഹി​ന്ദി ചി​ത്ര​ങ്ങ​ള്‍​ക്ക് ഡ​ബ് ചെയ്തും റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വായും ശ്രദ്ധ നേടി. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. മകന്‍: അന്‍സര്‍ മാലിക്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.

Related News