Loading ...

Home National

പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാറായോ: എസ്‌എംഎസ് വഴി നിങ്ങളെ അറിയിക്കും

ന്യൂഡല്‍ഹി: നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാറായോ? ശങ്കിക്കേണ്ട. ഇക്കാര്യം നിങ്ങള്‍ക്ക് ഇനി എസ്‌എംഎസായി ലഭിക്കും. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളുമാണ് യഥാസമയം ഇക്കാര്യം നിങ്ങളെ അറിയിക്കുക. പലരും പാസ്‌പോര്‍ട്ട് പുതുക്കേണ്ട തിയതി മറുന്നപോകുന്ന സാഹചര്യത്തിലാണ് പുതിയതീരുമാനം. രണ്ട് എസ്‌എംഎസുകളാണ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് അയയ്ക്കുക. ആദ്യത്തെ എസ്‌എംഎസ് ഒമ്ബതുമാസം മുമ്ബും രണ്ടാമത്തേത് ഏഴുമാസം മുമ്ബും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അയയ്ക്കുന്ന എസ്‌എംഎസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. ഇങ്ങനെയാകും എസ്‌എംഎസ്: 'Dear Passport Holder, Your Passport KXXXX949 will expire on XX-Feb-20. Apply reissue at www.passportindia.gov.in or mPassport Seva App. Please ignore, if applied". പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ പോകാവുന്ന മിക്കവാറും രാജ്യങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്തായിരിക്കും പലരും പാസ്‌പോര്‍ട്ടിന്റെ കാലാവധി പരിശോധിക്കുന്നതുതന്നെ. ഈ പ്രശ്‌നം പരിഹരിക്കാന്‍ എസ്‌എംഎസ് സംവിധാനം ഉപകരിക്കും. നിലവില്‍ മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 10 വര്‍ഷമാണ് കലാവധിയുള്ളത്. കാലാവധിയെത്തിയാല്‍ 10 വര്‍ഷത്തേയ്ക്കാണ് പുതുക്കിനല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്‌പോര്‍ട്ടിന് അഞ്ചുവര്‍ഷമാണ് കാലാവധി. 18 വയസ്സുവരെമാത്രമേ ഉപയോഗിക്കാനും കഴിയൂ. ലോകത്ത് 58 രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല; പാസ്‌പോര്‍ട്ട് മാത്രംമതി.

Related News