Loading ...

Home Kerala

കയ്യേറ്റം ചെയ്തയാളുടെ കാൽകഴുകി മുത്തി വൈദികൻ

മാള: തുമ്പരശേരി സെന്റ് മേരീസ്  പള്ളിയിൽ വൈകാരികരംഗങ്ങൾ.വികാരിയച്ഛനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ  ഞായറാഴ്ച പൊതുകുർബാനയുടെ  മധ്യേ മാപ്പ് പറയുക എന്നതായിരുന്നു. പോലീസ് കേസ് പിൻവലിക്കണമെങ്കിൽ  അത് വേണമെന്നു  കമ്മിറ്റി തീരുമാനിച്ചു. മാപ്പു പറയാൻ എത്തിയ പ്രതിയെ ഫാദർ വികാരി നവീൻ കുർബാനമധ്യേ  അൾത്താരയ്ക്കു  സമീപത്തേക്ക് വിളിച്ചു.  ഇടവക ജനത്തോടായി പറഞ്ഞു, "പള്ളികമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ഇദ്ദേഹം വന്നല്ലോ അത് അഭിനന്ദനീയമാണ്". എന്നിട്ട് അച്ഛൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിൻറെ സമീപത്തിരുന്ന്  ക്രിസ്തു ശിഷ്യൻന്മാരുടെ കാൽ കഴുകിയത് പോലെ കാൽകഴുകി കാലിൽ ചുംബിച്ചു. "സഹോദര എനിക്ക് അങ്ങയോട്  ഒരു ദേഷ്യവുമില്ല..." മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന് à´ˆ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്.  "അദ്ദേഹം മാപ്പ് പറയാൻ തയാറായാണു  വന്നത് ഇനി അത് പറയിക്കരുത്  എന്നാണ് എന്റെ  അഭിപ്രായം, അനുകൂലിക്കുന്നെങ്കിൽ  എഴുന്നേറ്റു നിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പ്  പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാം"-ഫാദർ നവീൻ പറഞ്ഞു.പള്ളി നിറഞ്ഞ ജനം എഴുന്നേറ്റു നിന്ന് കയ്യടിച്ചു.  പ്രായമായവരെ വിനോദയാത്രയ്ക്ക് കൊണ്ടുപോയിരുന്നു തിരിച്ചുവരാൻ  വൈകിയെന്നു   പറഞ്ഞാണ് ഇടവകയിലൊരാൾ  അച്ഛനെ കയ്യേറ്റം ചെയ്തത്.

Related News