Loading ...

Home International

ജോര്‍ഡന്‍ അതിര്‍ത്തിയില്‍ 30,000 സിറിയന്‍ കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

അമ്മാന്‍: 30,000 കുഞ്ഞുങ്ങളുള്‍പ്പെടെ 70,000ത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ഡന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി
ക്യാമ്പില്‍ പട്ടിണികിടന്ന് നരകിക്കുന്നു. റമദാനില്‍പോലും ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട വെള്ളമോ ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല.
കഴിഞ്ഞമാസം ഐ.എസ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് ജോര്‍ഡന്‍ അധികൃതര്‍ സിറിയയിലേക്കുള്ള അതിര്‍ത്തി അടച്ചതോടെയാണ് ഈ മനുഷ്യക്കൂട്ടങ്ങള്‍ ദുരിതത്തിലായത്.
അതോടെ ഈ മേഖലയിലേക്ക് സന്നദ്ധസംഘങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതായി. പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഉപവാസം അവസാനിപ്പിക്കാന്‍ ഒരുതുള്ളി വെള്ളംപോലും ഇവര്‍ക്കു ലഭിക്കുന്നില്ല.ആക്രമണം നടന്നയുടന്‍തന്നെ അതിര്‍ത്തി ഭാഗികമായി അടച്ചിരുന്നു. ക്യാമ്പില്‍ പൊള്ളുന്ന ചൂടിനാല്‍ നട്ടംതിരിയുകയാണ് കുഞ്ഞുങ്ങളും സ്ത്രീകളും. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടത്തെ താപനില.

ചിലപ്പോള്‍ മാത്രം റേഷന്‍പോലെ കുടിവെള്ള വിതരണമുണ്ടാകും.ഇവിടെ കഴിയുന്ന കുട്ടികളില്‍ 1300 പേര്‍ അഞ്ചുവയസ്സില്‍ താഴെയുള്ളവരാണ്. തുടര്‍ച്ചയായി ഭക്ഷണം ലഭിക്കാത്തത് ഇവരില്‍ പോഷകാഹാര കുറവുമൂലമുള്ള പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. 200ലേറെ കുട്ടികള്‍ അതിന്‍െറ കഷ്ടത അനുഭവിക്കുകയാണ്. അതിസാരം ബാധിച്ച കുഞ്ഞുങ്ങള്‍ ചികിത്സകിട്ടാതെ വലയുകയാണ്.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജോര്‍ഡനില്‍ 6,50,000 സിറിയന്‍ അഭയാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അഭയാര്‍ഥികളായി സ്വീകരിച്ച നിരാലംബരെ ഇത്തരത്തില്‍ ദാരുണമായി കഷ്ടപ്പെടുത്തുന്ന ഏകരാജ്യം ജോര്‍ഡന്‍ ആയിരിക്കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്ചെയ്യുന്നു.

 à´¤àµà´°àµâ€à´•àµà´•à´¿à´¯àµà´‚ അതിര്‍ത്തി അടച്ചിരുന്നു. അതിര്‍ത്തി കടക്കുന്നവരെ വെടിവെക്കുകയും ചെയ്തതോടെ അഭയാര്‍ഥികള്‍ വിഷമവൃത്തത്തിലായി. ലബനാനും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല.ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട് ജോര്‍ഡനില്‍.ജോര്‍ഡനില്‍ മൂന്നുലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. 2003ല്‍ ഇറാഖിലെ യു.എസ് അധിനിവേശത്തെ തുടര്‍ന്ന് നിരവധി ഇറാഖികളും ഇവിടേക്ക് കുടിയേറിയിട്ടുണ്ട്.

Related News