Loading ...

Home Kerala

ഭൂപതിവ് ചട്ടം ഭേദഗതി: നടപടികള്‍ മരവിപ്പിച്ചു; നിര്‍മാണ നിയന്ത്രണം തുടരും

തൊ​ടു​പു​ഴ: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​കൂ​ടി ഭൂ​മി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും​വി​ധം 1964ലെ ​കേ​ര​ള ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ന​ട​ന്ന നീ​ക്കം മ​ര​വി​ക്കു​ന്നു. റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന്​ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന നി​ര്‍​മാ​ണ സ്​​തം​ഭ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ സ​ര്‍​വ​ക​ക്ഷി ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ച​ട്ട​ഭേ​ദ​ഗ​തി നീ​ക്കം. എ​ന്നാ​ല്‍, ഹൈ​കോ​ട​തി​യി​ല​ട​ക്കം ഭൂ​മി സം​ബ​ന്ധ​മാ​യ കേ​സു​ക​ളു​ള്ള​ത്​ തീ​ര്‍​പ്പാ​കു​ന്ന മു​റ​ക്ക്​ മ​തി തു​ട​ര്‍​നീ​ക്ക​ങ്ങ​ളെ​ന്ന്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക്​ റ​വ​ന്യൂ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.​ രാ​ഷ്​​ട്രീ​യ തി​രി​ച്ച​ടി ഭ​യ​ന്ന്​ ഡി​സം​ബ​ര്‍ 18ലെ ​സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യൂ​മ​ന്ത്രി​യു​മെ​ടു​ത്ത നി​ല​പാ​ടി​ല്‍​നി​ന്ന്​ പി​ന്നാ​ക്കം പോ​ക​ലാ​ണി​ത്​. ഇ​ടു​ക്കി​യി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍ കോ​ട​തി​യി​ലാ​യ​തി​നാ​ല്‍ പു​തി​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​    റ​വ​ന്യൂ​മ​ന്ത്രി​ക്ക്.
                  1964ലെ ​ഭൂ​പ​തി​വ് ച​ട്ട പ്ര​കാ​രം വീ​ടി​നും കൃ​ഷി​ക്കും മാ​ത്ര​മേ പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​വൂ. à´ˆ  ​നി​യ​മം​ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ര്‍​ദേ​ശി​ച്ച്‌​ ഇ​റ​ക്കി​യ 22.08.2019ലെ ​റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ വീ​ടും കൃ​ഷി​യും ഒ​ഴി​കെ നി​ര്‍​മി​തി​ക​ള്‍ മു​ഴു​വ​ന്‍ മു​ള്‍​മു​ന​യി​ലാ​കു​ക​യാ​യി​രു​ന്നു. പ​ട്ട​യ വ്യ​വ​സ്​​ഥ​ക​ളു​ടെ ലം​ഘ​ന​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി റ​വ​ന്യൂ വ​കു​പ്പി​ല്‍​നി​ന്ന്​ നി​രാ​ക്ഷേ​പ​പ​ത്രം ല​ഭ്യ​മാ​ക്കി മാ​ത്ര​മേ ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം സാ​ധ്യ​മാ​കൂ. നി​ര്‍​മാ​ണം തീ​ര്‍​ത്തും ന​ട​ക്കി​ല്ലെ​ന്ന സ്​​ഥി​തി​യാ​ണ്​ ഇ​തു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.നി​ര്‍​മാ​ണ നി​രോ​ധ​ന വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം ​ശ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്. സം​സ്​​ഥാ​ന​ത്ത്​ മ​റ്റൊ​രു ജി​ല്ല​ക്കും ബാ​ധ​ക​മാ​കാ​ത്ത നി​യ​മം ഇ​ടു​ക്കി​യി​ല്‍ അ​ടി​ച്ചേ​ല്‍​പി​ക്കു​ന്നെ​ന്നാ​ണ്​ ആ​രോ​പ​ണം.



Related News