Loading ...

Home sports

പി വി സിന്ധുവിന് പത്‌മഭൂഷന്‍

ബാഡ്മിന്റണില്‍ ഇന്ത്യക്ക് മികച്ച നേട്ടം സമ്മാനിച്ച താരമാണ് പി വി സിന്ധു. നിരവധി റെക്കോഡുകള്‍ തന്റെ പേരില്‍ സ്വന്തമാക്കിയ താരത്തിന് ഇപ്പോള്‍ ഇന്ത്യയുടെ വക ഒരു പുരസ്‌കാരം ലഭിച്ചു, ഭാരതരത്നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മഭൂഷന്‍ ആണ് സിന്ധുവിന് ലഭിച്ചത്. ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു. ഈ നേട്ടമാണ് താരത്തിന് പത്‌മഭൂഷന്‍ ലഭിക്കാന്‍ കാരണമായത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും ആണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ 2016 റിയോ ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ ജേതാവുമാണ് സിന്ധു. 2015 ല്‍ അവര്‍ പത്മശ്രീയും നേടിയിരുന്നു.2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സര്‍ലണ്ടിലെ ബാസിലില്‍ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച്‌ ലോക ചാമ്ബ്യന്‍ ആയത്.2017ലും, 2018 ലും ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയുരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 2013 ല്‍ തന്നെ ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു.

Related News