Loading ...

Home sports

കൊറോണ ഭീഷണി: ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് റദ്ദാക്കി

ബെയിജിങ്: ചൈനയില്‍ ഫെബ്രുവരി 12,13 തിയ്യതികളില്‍ നടത്തനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ റദ്ദാക്കി. കൊറോണ ഭീഷണി നില്‍ക്കുന്നതിനാലാണ് മത്സരങ്ങള്‍ റദ്ദാക്കിയത്. ഹാങ്ചൗവിലാണ് മത്സരങ്ങള്‍ നടത്താനിരുന്നത്. കൂടുതല്‍ ആളുകള്‍ മത്സരിക്കാന്‍ എത്തുന്നതോടെ കൊറോണ മാറ്റ് രാജ്യങ്ങളിലേക്കും പകരും എന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ആണ് മത്സരങ്ങള്‍ റദ്ദാക്കിയ കാര്യം അറിയിച്ചത്. ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പിന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. മാര്‍ച്ചില്‍ നടത്താന്‍ ആണ് ആദ്യ തീരുമാനിച്ചിരുന്നത്. അതേസമയം കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു . 830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ മിക്ക നഗരങ്ങളിലും പൊതുഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Related News