Loading ...

Home health

ക്യാന്‍സര്‍ അകറ്റാന്‍ നല്ലൊരു മരുന്ന്

നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന ഒന്നാണ് ഒരുവേരന്‍ എന്നറിയപ്പെടുന്ന ചെടി. അല്‍ം വലിയ പരന്ന് അറ്റം കൂര്‍ത്ത ഇലകളോടു കൂടിയ ഇവയില്‍ ചെറിയ വെള്ളപ്പൂക്കളുണ്ടാകും. ഇലയ്ക്കു മീതേ നനുത്ത രോമങ്ങളും. ഒരുവേരന്‍ എന്ന പേരിനു പുറമേ പെരിങ്ങലം, വട്ടപ്പെരുക്, പെരു, എന്നെല്ലാം ഇത് അരിയപ്പെടുന്നുണ്ട്. ഹില്‍ ക്ലെറോഡെന്‍ഡം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഈ ചെടി സ്ത്രീകള്‍ക്ക് ഏറെ നല്ലതാണെന്നതാണ് വാസ്തവം. പല സ്ത്രീ ജന്യ രോഗങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണിത്. സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സര്‍ അകറ്റാനുളള നല്ലൊരു മരുന്നാണിത്. ഇതിന്റെ വേര് അരിയ്‌ക്കൊപ്പം ചേര്‍ത്തരച്ച്‌ എന്തെങ്കിലും പലഹാര രൂപത്തില്‍ ഉണ്ടാക്കി കഴിയ്ക്കുന്നത് ഗുണം ചെയ്യും. അട പോലുള്ളവ ആയാലും മതി. അടുപ്പിച്ചു 11 ദിവസം ഇതു കഴിയ്ക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്ളവര്‍ക്കും പരിഹാരമാണ്. പല പനികള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണ് ഒരുവേരന്‍. ഇത് നെല്ലിക്കാവലുപ്പത്തില്‍ അരച്ചെടുത്ത് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് എച്ച്‌1എന്‍1 അണുബാധ മാറാന്‍ നല്ലതാണ്. മൈഗ്രേനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക ചെടി. ഇതിന്റെ തളിരിലകള്‍ തൊട്ടുരിയാടാതെ (വിശ്വാസപ്രയോഗമാണ്, ഇങ്ങനെ ചെയ്താലേ ഗുണം ലഭിയ്ക്കുവെന്നണ് വിശ്വാസം) പറിച്ചെടുത്ത് കൈവെള്ളയില്‍ വച്ചു ഞെരടി ഇതിന്റെ നീര് പെരുവിരലിന്റെ നഖത്തില്‍ അല്‍പനേരം നിര്‍ത്തിയാല്‍ മൈഗ്രേന്‍ മാറും. പാമ്ബിന്‍ വിഷത്തിനെതിരെയുള്ള നല്ലൊരു ഒറ്റമൂലി പ്രയോഗം കൂടിയാണിത്. കടി കൊണ്ടാല്‍ ഉടന്‍ തന്നെ ഇതിന്റെ തളിരില പശുവിന്‍ പാല്‍ ചേര്‍ത്തരച്ച്‌ നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടിക്കഴിച്ചാല്‍ ഗുണമുണ്ടാകും. പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒരു ചെടി കൂടിയാണിത്. ഇതിന്റെ തളിരിലയും കാട്ടു ജീരകവും ചേര്‍ത്തരച്ച്‌ ഉപയോഗിക്കാം.

Related News