Loading ...

Home Australia/NZ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മെല്‍ബണില്‍ ഭീമഹരജിയും ജനകീയസദസ്സും

മെല്‍ബണ്‍: ഇന്ത്യന്‍ ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങളോടെപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടുവരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കുന്നതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജനകീയ സദസ്സിനെ അഭിവാദ്യം ചെയ്തുനല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സെക്യുലര്‍ ഫോറം മെല്‍ബണില്‍ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്നും ലോകരാജ്യങ്ങളില്‍ പാര്‍ക്കുന്ന ഇന്ത്യക്കാര്‍ അതാത് രാജ്യങ്ങളില്‍ നടത്തുന്ന പ്രതിഷേധസമരങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരവോടെ കാണുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. വിദേശ ഇന്ത്യക്കാരും ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരേ അണിനിരക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദേശത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും സെക്യുലര്‍ ഫോറം മെല്‍ബന്റെ ജനാധിപത്യ, മതേതര സംരക്ഷണപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഒപ്പുശേഖരണത്തിലൂടെ സിഎഎയുടെ മറവിലുള്ള സംഘപരിവാറിന്റെ സവര്‍ണഹിന്ദുത്വ അജണ്ട തുറന്നുകാട്ടാനും മതേതര ഇന്ത്യയുടെ നട്ടെല്ലായ ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം മെല്‍ബണിലെ ആദ്യകാല മലയാളി ഒ ഡേവിഡ് നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സുരേഷ് വല്ലത്ത്, അബ്ദുല്‍ ജലീല്‍, അരുണ്‍ ജോര്‍ജ് പാലക്കലോടി, സലിം മടക്കത്തറ, ഡോ. ദീപചന്ദ്രന്‍ റാം, ഡോ. ഷാജി വര്‍ഗീസ്, ഡോ. ആശാ മുഹമ്മദ്, സജി മുണ്ടയ്ക്കാന്‍, അഫ്‌സല്‍ ഖാദര്‍, ഗീതു എലിസബത്ത്, ജാസ്മിന്‍, അഫ്താഫ് മുഹമ്മദ് സംസാരിച്ചു.

Related News