Loading ...

Home Kerala

നിയമം ലംഘിച്ചാല്‍ ഇനി പിടി ഉറപ്പ് ; 'മൂന്നാംകണ്ണ്' റോഡില്‍ ; ഒന്നര കിലോമീറ്റര്‍ ദൂരത്തെ ദൃശ്യങ്ങള്‍ വരെ ഒപ്പിയെടുക്കും, തടഞ്ഞു നിര്‍ത്താതെ പരിശോധന

തിരുവനന്തപുരം : ഗതാഗത നിയമ ലംഘകരെ പിടികൂടാന്‍ അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന പരിശോധനയ്ക്കു സമ്ബൂര്‍ണ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ നിരത്തിലിറങ്ങി. വാഹനം തടഞ്ഞു നിര്‍ത്താതെ തന്നെ പരിശോധന സാധ്യമാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒന്നര കിലോമീറ്റര്‍ ദൂരത്തിലെ വാഹനദൃശ്യങ്ങള്‍ ഇന്റര്‍സെപ്റ്ററിലെ ക്യാമറ ഒപ്പിയെടുക്കും. വാഹനം തടഞ്ഞു നിര്‍ത്താതെ തന്നെ പരിശോധന സാധ്യമാകും. വാഹനനമ്ബര്‍ സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ കൈമാറും. അമിതവേഗം, ഹെല്‍മെറ്റ്, വ്യാജ വാഹന നമ്ബര്‍, സീറ്റ് ബെല്‍റ്റ്, ആര്‍സി വിവരങ്ങള്‍ എന്നിവ പരിശോധിക്കും. നികുതി കുടിശിക, മുന്‍കാലത്തെ പിഴ കുടിശിക ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ രസീതായി തല്‍ക്ഷണം ലഭിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ബ്രീത്ത് അനലൈസറും വാഹനങ്ങളുടെ ഗ്ലാസ്, ലൈറ്റ്, ഹോണ്‍ എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ട്. കൊല്ലം ജില്ലയില്‍ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. മറ്റു ജില്ലകളിലും ഉടനടി ഇന്റര്‍സെപ്റ്റര്‍ റോഡില്‍ പരിശോധനയ്‌ക്കെത്തും.

Related News