Loading ...

Home National

ഝാരിയ ഇന്ത്യയിലെ ഏറ്റവും മലിനീകരണം നിറഞ്ഞ പ്രദേശം; 80 ശതമാനത്തിലേറെ ആളുകള്‍ക്കും രോഗങ്ങള്‍

ഝാരിയ(ഝാര്‍ഖണ്ഡ്): ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളാല്‍ ദുരിതമനുഭവിക്കുന്നതില്‍ ഒന്നാം സ്ഥാനം ഝാര്‍ഖണ്ഡിലെ ഝാരിയ പ്രദേശമെന്ന് പഠനം. ഇവിടെ നിരന്തരം ചികിത്സതേടുന്നവരുടെ എണ്ണം അതിഭീകരമായി വര്‍ധിക്കുകയാണ്. ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ത്വക് രോഗങ്ങളുമാണെന്നുമുള്ള ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് പഠന റിപ്പോര്‍ട്ട്. കല്‍ക്കരി ഖനികള്‍ നിറഞ്ഞ പ്രദേശമാണ് ഝാരിയ.40 ലേറെ തുറസ്സായ കല്‍ക്കരി ഖനികളാല്‍ നിറഞ്ഞ പ്രദേശമാണിത്. അതിനാല്‍ തന്നെ പുറത്തിറങ്ങി ജോലി ചെയ്യുന്ന എല്ലാവര്‍ക്കും രോഗങ്ങളാണ്.ഭൂരിഭാഗം ആളുകള്‍ക്ക് വിശേഷിച്ച്‌ കുട്ടികള്‍ക്ക് തൊലി ഉണങ്ങി വരണ്ടുള്ള അസുഖങ്ങളാണ്. നിരന്തരമായ വാഹനമലിനീകരണമാണ് ശ്വാസകോശത്തെ ബാധിക്കുന്നത്. ആയിരക്കണക്കിന് ഡീസല്‍ ട്രക്കുകളാണ് ഝാരിയയിലൂടെ നീങ്ങുന്നത്. ഒരു തുണി പോലും അലക്കി പുറത്തിടാന്‍ പറ്റില്ലെന്നും ഒരു മണിക്കൂറിനുള്ളില്‍ പൊടിപിടിച്ച്‌ നാശമാകുമെന്നും വീട്ടമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടകരമായ അളവില്‍ നൈട്രജന്‍ ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ് എന്നിവയാണ് അപകടമുണ്ടാക്കുന്നത്. ഝാരിയക്കെടുത്തുള്ള ധന്‍ബാദാണ് രണ്ടാം സ്ഥാനത്തുള്ളത്. പാടലീപുത്ര മെഡിക്കല്‍ കോളേജിന്റെ പഠനത്തിലാണ് മലിനീകരണം മനുഷ്യരിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ വിവരിക്കുന്നത്.

Related News