Loading ...

Home Education

കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു

ദമ്മാം :  ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രക്ഷകർത്താക്കളുടെ കൂട്ടായിമയായ  ഇൻഡിപെൻഡന്റ് അക്കാഡമിക് സർവീസസ് (ഐ à´Ž എസ് - ദമ്മാം )  കുട്ടികൾക്ക് വേണ്ടി  സെമിനാർ സംഘടിപ്പിച്ചു  . ദാർഅശ്ശിഹാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ്സിൽ  സൗദി അരാംകൊ  വിദ്യാഭ്യാസ വിഭാഗത്തിലെ സുപ്രണ്ടന്റ്  ഡോ.മൈക്കിൾ സ്മിത്ത് മുഖ്യാതിഥി  ആയിരുന്നു.  ഖോബാർ അൽഖോസമ  ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്‌ദുൾ അസീസ് ,  അരാംകൊ സ്കൂൾ മാനേജർ  ശ്രീ ക്രയിഗ് ആൻഡ്രൂസ്, ഐ à´Ž എസ് പ്രസിഡണ്ട്  വിനോദ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്  നടന്ന ക്ലാസ്സുകൾക് കൊളംബിയൻ സ്വദേശിയായ ശ്രീ ഫെർണാണ്ടോ റിവേര,  ഇന്ത്യൻ കെമിക്കൽ എൻജിനീയറും അദ്ധ്യാപകനുമായ ശ്രീ സെൽവ നായഗം,  കമ്പ്യൂട്ടർ വിദഗ്ദൻ ശ്രീ രാജ് രജനീഷ് എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളും സന്നിഹിതരായ ചടങ്ങ്  കുട്ടികൾക്ക് വരുന്ന പരീക്ഷാക്കാലത്  ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ ആണ് സംഘാടകർ .  ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,ഒപ്പം പരിശീലകർക്ക് ഡോ.മൈക്കിൾ സ്മിത്ത് ഉപഹാരങ്ങൾ സമർപ്പിച്ചു.
റിപ്പോർട്ട് : സിനോഷ് ഡൊമിനിക്






Related News