Loading ...

Home USA

നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍

ന്യൂയോര്‍ക്ക്‌ : വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും  à´¸à´‚ഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ ന്യൂയോര്‍ക്ക്‌ ജാക്സണ്‍ ഹയിറ്റ്സിലുള്ള സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ വിശ്വാസസമൂഹത്തിന് വചന സന്ദേശം നല്‍കി.

“ജീവിതത്തിന്‍റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്നേഹത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്കളങ്കതയിലേക്കും, നൈര്‍മല്യത്തിലേക്കും, ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദര്‍ഭം നിങ്ങള്‍ക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവര്‍ക്ക് സൌഖ്യവും സമാധാനവും ലഭിക്കുന്നുണ്ട്. സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേര്‍ന്നതാണ് സുവിശേഷം. നിക്കോദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും, ഏതൊരു മനുഷ്യനും മാനസാന്തരം സാദ്ധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. വിചാരത്തിലും വാക്കിലും പ്രവര്‍ത്തിയിലും നന്മയുടെ വിത്തുകള്‍ പാകി, നമുക്ക് ചുറ്റും സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത്‌, മുറിയാനും മുറിഞ്ഞു പകരാനുമുള്ള മനസ്സുമായി ദേവാലയം പോലെ നല്ല മനുഷ്യരായി ജീവിക്കുവാന്‍ നമുക്കൊരുങ്ങാം. ഇടറിപ്പോയ ഭൂതകാലത്തെയോര്‍ത്ത് കഠിനമായി ഭാരപ്പെടാതെ നമുക്ക് വര്‍ത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്നേഹസമ്പന്നതയോടെ ഇടറിപ്പോയ കാലങ്ങള്‍ക്ക് പരിഹാരം ചെയ്യാമെന്നും” സണ്ണിസ്റ്റീഫന്‍ പറഞ്ഞു.

മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട്, തിരുവചനം ജീവിതപാഠങ്ങളാക്കി നല്‍കുന്ന സണ്ണി സ്റ്റീഫന്‍റെ  à´¹àµƒà´¦à´¯à´¸àµà´ªà´°àµâ€à´¶à´¿à´¯à´¾à´¯ പ്രബോധനങ്ങള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതാണ്. മനം മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളില്ലാതെ ഓരോ വചനവിരുന്നും പുതുമയുള്ളതും ആത്മീയാഘോഷം നല്‍കുന്ന അനുഗ്രഹപ്രഭാഷണങ്ങളാണെന്നും വികാരി റവ.à´«à´¾. ജോണ്‍ തോമസ്‌ കൃതജ്ഞതാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്‍ ഹൂസ്റ്റന്‍, ഒസ്ടിന്‍, ഡാളസ് എന്നിവിടങ്ങളിലും സണ്ണിസ്റ്റീഫന്‍റെ വചന ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീ. ജേക്കബ് മാത്യു: 516 787 9801 
worldpeacemissioncouncil@gmail.com
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News