Loading ...

Home sports

ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം സീസണിലെ അറുപത്തിഏഴാം മത്സരത്തില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. സെമി ഫൈനലിലെത്താനുള്ള അവസാന അവസരത്തിനായി, ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച്‌ പരമാവധി പോയിന്റുകള്‍ നേടേണ്ടത് അത്യാവശ്യമായ കേരളത്തിന് ജയം മാത്രമാണ് മുന്നിലുള്ളത്. ഇതിന് മുമ്ബ് 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണ ജയം ഗോവയ്‌ക്കോപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് കേരളം ജയിച്ചത്. മികച്ച പ്രകടനം നടത്തിയ ഗോവ അവസാന മത്സരത്തില്‍ തോറ്റിരുന്നു. എ‌ടി‌കെ എഫ്‌സിക്കെതിരായ അവസാന മത്സരത്തില്‍ 2-0 ന് ആണ് അവര്‍ പരാജയപ്പെട്ടത്. അതിനാല്‍ ഇന്ന് ജയിക്കേണ്ടത് അവര്‍ക്കും അനിവാര്യമാണ്. സ്റ്റേഴ്സിനെതിരെയുള്ള കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഗോവ തോറ്റിട്ടില്ല. നാല് കളികളില്‍ ജയിക്കുകയും, ഒരു മല്‍സരം സമനിലയിലുമാണ് പിരിഞ്ഞത്. ഈ സീസണില്‍ ഇതുവരെ 25 ഗോളുകള്‍ നേടിയ ഗോവയ്ക്ക് ഈ സീസണിലെ മികച്ച ആക്രമണ റെക്കോര്‍ഡുകള്‍ സ്വന്തമാണ്. 13 കളികളില്‍ നിന്ന് 24 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്താണ്. ജംഷദ്‌പൂറിനെതിരായ അവസാന മത്സരത്തില്‍കേരളം രണ്ടുതവണ ലീഡ് നേടിയെങ്കിലും ഒടുവില്‍ 3-2 ന് പരാജയപ്പെട്ടു. ശക്തമായ ഗോവ ടീമിനെതിരെ, കേരളത്തിന്റെ പ്രതിരോധം ഏറെ കൃത്യമായിരിക്കേണ്ടതുണ്ട്. നിലവില്‍ 13 കളികളില്‍ നിന്ന് 14 പോയിന്റുമായികേരളം എട്ടാം സ്ഥാനത്താണ്.

Related News