Loading ...

Home Gulf

വാഹനങ്ങള്‍ക്ക്​ ഇടയില്‍ സുരക്ഷിത അകലമില്ലെങ്കില്‍ പിഴ

ദുബൈ: മുന്നില്‍ പോകുന്ന വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ ഇരു വാഹനങ്ങളും പിഴയടക്കേണ്ടി വരുമെന്ന്​ അബൂദബി പൊലീസി​​െന്‍റ മുന്നറിയിപ്പ്. പിന്നില്‍ വേഗത്തില്‍ വരുന്ന വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കാത്തതിനാണ് മുന്നിലെ വാഹനത്തിന് പിഴ ലഭിക്കുക. ഇത്​ കണ്ടെത്തുന്നതിനായി അബൂദബിയില്‍ പുതിയ കാമറകള്‍ സ‍‍ജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ കുടുങ്ങിയാല്‍ 400 ദിര്‍ഹമാണ് പിഴ. സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിവേഗ പാതകളില്‍ ചില വാഹനങ്ങള്‍ വേഗം കുറച്ച്‌​ പോകുന്നത്​ മറ്റു വാഹനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​. ഇടതുവശത്തെ ലെയ്​നുകള്‍ അതിവേഗത്തില്‍ പോകേണ്ട വാഹനങ്ങള്‍ക്കാണ്. വേഗം കുറച്ചുപോകേണ്ട വാഹനങ്ങള്‍ വലതുവശത്തെ ലെയ്​നുകളിലാണ് സഞ്ചരിക്കേണ്ടത്. ഇടത് ലെയ്​നില്‍ സഞ്ചരിക്കുന്നവര്‍ പിന്നില്‍നിന്ന് കൂടുതല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വലതുവശത്തേക്ക് മാറി ഇടം നല്‍കണം. അല്ലാത്തപക്ഷം, രണ്ട് വാഹന ഉടമകളും പിഴ അടക്കേണ്ടി വരും. വാഹനങ്ങളുടെ വേഗം കൂടി പരിശോധിച്ച​ ശേഷമായിരിക്കും പിഴ ഇൗടാക്കുക. ഇക്കാര്യം സൂചിപ്പിച്ച്‌ അബൂദബി പൊലീസ് മലയാളത്തിലും ബോധവത്​​കരണ വിഡിയോ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ പൊലീസ് മുന്നറിയിപ്പ് എസ്.എം.എസ് സന്ദേശം അയക്കും. ആവര്‍ത്തിച്ചാല്‍ പിഴ അടക്കേണ്ടി വരും.

Related News