Loading ...

Home Gulf

ഹൃ​ദ​യം ക​വ​രും പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, രാ​ജ്യാ​ന്ത​ര ക​ലാ​കാ​ര​ന്മാ​ര്‍

ഷാ​ര്‍​ജ: ലോ​ക​മെ​മ്പാ​ടും സ​ഞ്ച​രി​ക്കു​ന്ന ഫ്രി​ഞ്ച് ഫെ​സ്​​റ്റി​വ​ലി​ന്റെ മി​ഡി​ലീ​സ്​​റ്റി​ലെ ആ​ദ്യ പ​തി​പ്പ് ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഷാ​ര്‍​ജ. പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രു​ന്ന തി​യ​റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും തെ​രു​വ് സ​ര്‍​ക്ക​സു​ക​ളും കു​ട്ടി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ഉ​ത്സ​വ​പ്ര​തീ​തി​യാ​ണ് പ​ക​രു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ​യും യു.​എ.​ഇ നി​വാ​സി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളാ​യ അ​ല്‍ ഖ​സ്ബ, അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ ഫ്ര​ണ്ട്, അ​ല്‍ നൂ​ര്‍ ഐ​ല​ന്‍​ഡ്, ഫ്ലാ​ഗ് ഐ​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഫ്രി​ഞ്ച് ഉ​ത്സ​വം അ​ര​ങ്ങു ത​ക​ര്‍​ക്കു​ന്ന​ത്. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​വ​ത​ര​ണ​രീ​തി കൊ​ണ്ടും സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പു​തി​യ നി​റം പ​ക​രു​ന്ന ഫ്രി​ഞ്ച് ഫെ​സ്​​റ്റി​വ​ല്‍ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലെ പ്ര​മേ​യ വൈ​വി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ്. ഒ​രാ​ളെ മു​ഴു​വ​ന്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വി​ധ​ത്തി​ലു​ള്ള സോ​പ്​ കു​മി​ള​ക​ള്‍ ആ​ലോ​ചി​ച്ചു നോ​ക്കൂ. ഇ​ങ്ങ​നെ അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന വി​ധ​ത്തി​ലു​ള്ള ക​ലാ​പ്ര​ദ​ര്‍​ശ​ന​വു​മാ​യെ​ത്തി​യ 'മാ​ക്‌​സ്‌​വെ​ല്‍- ദി ​ബ​ബി​ളി​യോ​ള​ജി​സ്​​റ്റ്​', 'പോ​പ്​ ബ​ബി​ള്‍ മാ​ന്‍' എ​ന്നി​വ​ര്‍ കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും അ​ട​ക്ക​മു​ള്ള​വ​രെ ഒ​രു​പോ​ലെ വി​സ്മ​യി​പ്പി​ക്കു​ന്നു. കാ​ണി​ക​ളു​ടെ മ​ന​സ്സ്​ വാ​യി​ച്ചും ക​ട​ലാ​സ് നോ​ട്ടു​ക​ളാ​ക്കി​യും കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കാ​ന്‍ കാ​ന​ഡ​യി​ല്‍​നി​ന്നെ​ത്തി​യ ബി​ല്ലി കി​ഡ്, ബ​ലൂ​ണു​ക​ള്‍ കൊ​ണ്ട് ചി​രി​യും വി​സ്മ​യ​വു​മൊ​രു​ക്കു​ന്ന ഇ​റ്റാ​ലി​യ​ന്‍ ക​ലാ​കാ​ര​ന്‍ ഒ​ട്ടോ ബോ​സോ​ട്ടോ, ഫ്രീ ​സ്​​റ്റൈ​ല്‍ ഫു​ട്ബാ​ള്‍ മി​ക​വു​മാ​യി പ​ന്ത​ട​ക്ക​ത്തിന്റെ  പ്ര​ദ​ര്‍​ശ​ന​മൊ​രു​ക്കു​ന്ന മെ​ന്‍​ചോ സോ​സ, കൈ​യ​ട​ക്ക​ത്തി​റന്റെയും സൂ​ക്ഷ്മ​ത​യു​ടെ​യും പാ​ഠ​ങ്ങ​ള്‍ ചി​രി​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന ലോ​ക​സ​ഞ്ചാ​രി കൂ​ടി​യാ​യ വെ​നി​േ​സ്വ​ല​ക്കാ​ര​ന്‍ കാ​റ്റാ​യ സാ​ന്‍​റോ​സ് തു​ട​ങ്ങി രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​രാ​യ അ​ഭ്യാ​സി​ക​ള്‍ അ​ല്‍ ഖ​സ്ബ​യി​ലെ​യും അ​ല്‍ മ​ജാ​സി​ലെ​യും സൗ​ജ​ന്യ പ്ര​ദ​ര്‍​ശ​ന വേ​ദി​ക​ളി​ലു​ണ്ട്.
                           അ​ല്‍ ഖ​സ്ബ​യി​ലെ​യും അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ ഫ്ര​ണ്ടി​ലെ​യും തെ​രു​വു​പ്ര​ദ​ര്‍​ശ​ന വേ​ദി​ക​ളി​ലും തി​യ​റ്റ​റു​ക​ളി​ലും ഒ​രു​പോ​ലെ ഫ്രി​ഞ്ച് ക​ലാ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ണ്ട്. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ല്‍ രാ​ത്രി 11 വ​രെ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​രു​വു​പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം, കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താം. വൈ​വി​ധ്യ​മാ​ര്‍​ന്ന 30ഓ​ളം ക​ലാ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 16ന്​ ​ആ​രം​ഭി​ച്ച ഫ്രി​ഞ്ച് ഫെ​സ്​​റ്റി​വ​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.
തി​യ​റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് അ​വി​ടെ വെ​ച്ചോ വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​ര​മോ ടി​ക്ക​റ്റ് എ​ടു​ക്കാം. അ​ല്‍ ഖ​സ്ബ, അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ ഫ്ര​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ തി​യ​റ്റ​റു​ക​ളി​ല്‍ വി​വി​ധ സ​മ​യ​ക്ര​മ​ങ്ങ​ളി​ലാ​യി 35 പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ണ്ട്. 35 മു​ത​ല്‍ 50 ദി​ര്‍​ഹം വ​രെ​യാ​ണ് നി​ര​ക്ക്. കു​ട്ടി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഇ​ള​വു​ണ്ട്. അ​ല്‍ നൂ​ര്‍ ഐ​ല​ന്‍​ഡി​ലെ പ്ര​വേ​ശ​ന ടി​ക്ക​റ്റി​നോ​ടൊ​പ്പം പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.sharjahfringe.com വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 065560777 ന​മ്ബ​റി​ല്‍ വി​ളി​ക്കു​ക​യോ ചെ​യ്യാം.

Dailyhunt





Related News