Loading ...

Home National

തൊഴിലിടം മൊത്തം നിര്‍മിതബുദ്ധിയാകും

നിര്‍മിതബുദ്ധിയും ഉയര്‍ന്നുവരുന്ന പുതിയ സാങ്കേതികവിദ്യയും തൊഴിലിടത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നെന്ന് ​ഗാര്‍ട്ട്നെര്‍ റിപ്പോര്‍ട്ട്. 2024ഓടെ ആവര്‍ത്തിച്ച്‌ ചെയ്യുന്ന ജോലികളില്‍ 69ശതമാനവും മനുഷ്യര്‍ ചെയ്യേണ്ടിവരില്ല. ഇത്തരം ജോലികള്‍ വെര്‍ച്വല്‍ അസിസ്റ്റന്റുകളും ചാറ്റ് ബോക്സും നിര്‍വഹിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് കൂടുതല്‍ സര്‍​​ഗാത്മകമായ മറ്റു ജോലികളിലേക്ക് നീ​ങ്ങാനാകും. അതേസമയം, അതിയന്ത്രവല്‍ക്കരണം എല്ലാവിഭാ​ഗം മാനേജര്‍മാരെയും ബാധിക്കില്ലെന്ന് ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജയന്ത് കൃഷ്ണ പറഞ്ഞു. മാനേജര്‍മാരെയാണ് കൂടുതല്‍ ബാധിക്കുക. ക്രിയാത്മകചിന്ത, നവീകരണം, സര്‍​ഗാത്മകത തുടങ്ങിയ മേഖലയിലുള്ളവരെ പുതിയ മാറ്റം ബാധിക്കില്ല. സാങ്കേതികവിദ്യയ്ക്ക് തീരുമാനമെടുക്കുന്നില്‍ സഹായിക്കാന്‍ കഴിയുമെങ്കിലും ഈ മേഖലകള്‍ സമീപകാലത്ത് മനുഷ്യരില്‍ സുരക്ഷിതമായിരിക്കും.

Related News