Loading ...

Home Gulf

അതിവേഗ ട്രാക്കില്‍ വേഗത കുറച്ച്‌ വാഹനമോടിച്ചാല്‍ പിഴ ചുമത്തുമെന്ന് അബുദാബി ഗതാഗത വകുപ്പ്

അബുദാബി: അതിവേഗ ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് അറിയിച്ചു. വേഗം കുറച്ച്‌ വാഹനമോടിക്കുന്നര്‍ നിര്‍ബന്ധമായും റോഡിന്റെ വലത് ഭാഗത്തുള്ള ട്രാക്ക് മാത്രം ഉപയോഗിക്കണം. പുറകില്‍ നിന്നും ഇടത് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസമുണ്ടാക്കും വിധം വാഹനമോടിച്ചാലും ശിക്ഷ ലഭിക്കും.വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തവരെ പിടികൂടാനായി സ്ഥാപിച്ച റാഡറുകളില്‍ അതിവേഗ ട്രാക്കില്‍ മെല്ലെ പോകുന്ന വാഹനങ്ങളും കുടുങ്ങുമെന്നും പോലീസ് വ്യക്തമാക്കി. വലത് ഭാഗത്തുള്ള ട്രാക്കുകള്‍ മെല്ലെ പോകുന്നതിനും ഇടത് ഭാഗത്ത് നിന്നുള്ളവ വേഗത്തില്‍ പോകുന്നവര്‍ക്കും വാഹനങ്ങളെ മറികടക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. ജനുവരി 15 മുതലാണ് അബുദാബി നിരത്തുകളില്‍ നൂതന റഡാറുകള്‍ സ്ഥാപിച്ചിരുന്നത്.

Related News