Loading ...

Home Europe

ജര്‍മനിയില്‍ വെടിവയ്‌പ്; ആറുപേര്‍ കൊല്ലപ്പെട്ടു

ബ​​ര്‍​​ലി​​ന്‍: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ ജ​​ര്‍​​മ​​നി​​യി​​ലെ റോ​​ട് ആം ​​സീ ന​​ഗ​​ര​​ത്തി​​ല്‍ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ല്‍ ആ​​റു പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.​​നി​​ര​​വ​​ധി പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന ഒ​​രാ​​ള ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഇ​​യാ​​ള്‍ ജ​​ര്‍​​മ​​ന്‍​​കാ​​ര​​നാ​​ണ്. മ്യൂ​​ണി​​ക് ന​​ഗ​​ര​​ത്തി​​ല്‍ നി​​ന്നു 170 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യാ​​ണ് റോ​​ട് ആം ​​സീ. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരാള്‍ മാത്രമാണോ ഇതിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറയുന്നു. ജര്‍മന്‍ സ്വദേശിയെ തന്നെയാണ് പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ പലരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.

Related News