Loading ...

Home Kerala

ഹെല്‍മറ്റ്​, സീറ്റ്​ ബെല്‍റ്റ്​: പിഴ 1.20 കോടി; മരണനിരക്ക്​ 18 ശതമാനം കുറഞ്ഞു

കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള പി​ഴ ഉ​യ​ര്‍​ത്തി​യ​തി​ന്​ പി​ന്നാ​ലെ ഹെ​ല്‍​മ​റ്റും സീ​റ്റ്​ ബെ​ല്‍​റ്റും ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ക​കൂ​ടി ചെ​യ്​​ത​തോ​ടെ സം​സ്​​ഥാ​ന​ത്ത്    ​ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​യു​ന്നു. ഡി​സം​ബ​ര്‍ ഒ​ന്ന്​ മു​ത​ലാ​ണ് ​​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ്​ യാ​ത്ര​ക്കാ​ര്‍​ക്ക്​ കൂ​ടി നി​ര്‍​ബ​ന്ധ​മാ​ക്കി ഹെ​ല്‍​മ​റ്റ്​ ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും സീ​റ്റ്​ ബെ​ല്‍​റ്റ്​ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്. ആ​ദ്യ​ദി​വ​സം ബോ​ധ​വ​ത്​​ക​ര​ണ​മാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ പി​ഴ ഈ​ടാ​ക്കി. ഇ​ത്​ റോ​ഡ​പ​ക​ട​ങ്ങ​ളി​ലെ മ​ര​ണ നി​ര​ക്ക്​ കു​റ​യാ​ന്‍ സ​ഹാ​യി​ച്ച​താ​യി മോ​​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്റെ  ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്നു. ഹെ​ല്‍​മ​റ്റി​ല്ലെ​ങ്കി​ല്‍ 500 രൂ​പ​യാ​ണ്​ പി​ഴ. ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 1000. ര​ണ്ട്​ പേ​ര്‍​ക്കും​ ഹെ​ല്‍​മ​റ്റി​ല്ലെ​ങ്കി​ല്‍ ര​ണ്ട്​ നി​യ​മ​ലം​ഘ​ന​മാ​ണ്. നി​യ​മ​ലം​ഘ​ക​രി​ല്‍​നി​ന്ന്​ പി​ഴ ഈ​ടാ​ക്കാ​ന്‍ സം​സ്​​ഥാ​ന​ത്തെ 85 എ​ന്‍​ഫോ​ഴ്​​സ്​​മെന്റ് സ്​​ക്വാ​ഡു​ക​ള്‍​ക്കും ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ത​ട​യാ​ന്‍ ഹൈ​വേ​ക​ളി​ല്‍ 240 ഹൈ​സ്​​പീ​ഡ്​ കാ​മ​റ​ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി. ഡി​സം​ബ​ര്‍ ര​ണ്ട്​ മു​ത​ല്‍ 26 വ​രെ ഹെ​ല്‍​മ​റ്റ്, സീ​റ്റ്​​ബെ​ല്‍​റ്റ്​ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 16,996 പേ​രി​ല്‍​നി​ന്നാ​യി 1,20,22,551 രൂ​പ പി​ഴ ഈ​ടാ​ക്കി. ഇ​തി​ല്‍ 7,362 പേ​ര്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ്​ യാ​ത്ര​ക്കാ​രാ​ണ്. കോ​ണ്‍​ട്രാ​ക്​​ട്​  കാ​ര്യേ​ജു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​വും ഇ​തി​ല്‍​പ്പെ​ടും. 2018 ഡി​സം​ബ​റി​ല്‍ 436 പേ​രാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഇ​ത്​ 354 ആ​യി​രു​ന്നു. 18.8 ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018 ന​വം​ബ​റി​ല്‍ റോ​ഡ​പ​ക​ട​മ​ര​ണം 352 ആ​യി​രു​ന്നെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ 320 ആ​യി താ​ഴ്​​ന്നു. ഒ​മ്ബ​ത്​ ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. ജൂ​ലൈ​യും ആ​ഗ​സ്​​റ്റും ഒ​ഴി​കെ മ​റ്റെ​ല്ലാ മാ​സ​ങ്ങ​ളി​ലും മ​ര​ണം തൊ​ട്ടു​മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. പി​ഴ ഉ​യ​ര്‍​ന്ന​തും നി​യ​മ​ലം​ഘ​നം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തു​മാ​ണ്​ മ​ര​ണ​നി​ര​ക്ക്​ കു​റ​യാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന്​ ജോ​യ​ന്‍​റ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ രാ​ജീ​വ്​ പു​ത്ത​ല​ത്ത്​ പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചും ലൈ​സ​ന്‍​സി​ല്ലാ​തെ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന്​ കേ​ന്ദ്രം നി​ശ്ച​യി​ച്ച ഉ​യ​ര്‍​ന്ന പി​ഴ​ത​ന്നെ​യാ​ണ്​ സം​സ്​​ഥാ​ന​ത്ത്​  ഈ​ടാ​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ​യും മു​ഖ്യ കാ​ര​ണ​വും ഇ​വ​യാ​ണ്. ട്രാഫിക്​ നിയമലംഘനങ്ങള്‍: പുതിയ പിഴത്തുക ഈടാക്കിത്തുടങ്ങി തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കി​യ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കോ​ട​തി​ക​ള്‍ പി​ഴ​ത്തു​ക ഈ​ടാ​ക്കി തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളു​ടെ​യാ​ണ് പു​തി​യ നി​യ​മ ന​ട​പ​ടി​ക​ള്‍. മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്കു​ക, ലൈ​സ​ന്‍​സ് കൈ​വ​ശം വെ​ക്കാ​തി​രി​ക്കു​ക, ഇ​ന്‍​ഷു​റ​ന്‍​സ് പു​തു​ക്കാ​തി​രി​ക്കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കാ​ണ് 'ഭീ​മ​മാ​യ' തു​ക ഈ​ടാ​ക്കി​യ​ത്. അ​ദാ​ല​ത്തു​ക​ളി​ലും തു​ക ഈ​ടാ​ക്കി എ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. സാ​ധാ​ര​ണ അ​ദാ​ല​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കാ​റി​ല്ല.
മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ല്‍ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളാ​ണ് വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.






Related News