Loading ...

Home Europe

സ്കോട്ലന്‍ഡ് ബ്രിട്ടനില്‍ നില്‍ക്കേണ്ട സാഹചര്യമില്ളെന്ന് സ്കോട്ടിഷ് മന്ത്രി

ലണ്ടന്‍: സ്കോട്ലന്‍ഡ് ബ്രിട്ടനിലെ ഒരു രാജ്യമായി തുടരേണ്ട സാഹചര്യം ഇപ്പോഴില്ളെന്ന് സ്കോട്ടിഷ് പ്രഥമമന്ത്രി നിക്കോള സ്റ്റര്‍ജന്‍. 2014ല്‍ ഹിതപരിശോധന നടത്തി ബ്രിട്ടനില്‍ തുടരാന്‍ സ്കോട്ലന്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്ന് മറ്റൊരു സാഹചര്യവും സന്ദര്‍ഭവുമാണുള്ളതെന്നും രണ്ടാമതൊരു ഹിതപരിശോധനക്ക് സാധ്യത കൂടിയിരിക്കുകയാണെന്നും അവര്‍ ബി.ബി.സിയോട് പറഞ്ഞു.2014ല്‍ 45ന് എതിരെ 55 ശതമാനം പേര്‍ വോട്ടുചെയ്താണ് സ്കോട്ലന്‍ഡ് ബ്രിട്ടനില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍, ബ്രെക്സിറ്റിനു പിന്നാലെ നടത്തിയ പാനല്‍ബേസ് സര്‍വേയില്‍ 48ന് എതിരെ 52 ശതമാനം പേര്‍ സ്കോട്ലന്‍ഡ് ബ്രിട്ടന്‍ വിടണമെന്ന വാദമാണ് പ്രകടിപ്പിച്ചത്. ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ 64 ശതമാനം സ്കോട്ടുകളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാണ് വിധിയെഴുതിയത്.ഹിതപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടനില്‍ തുടരുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്നും യൂനിയനില്‍ സ്കോട്ലന്‍ഡിന് അംഗത്വം നേടിയെടുക്കാനുള്ള ശ്രമംനടത്തുമെന്നും സ്റ്റര്‍ജന്‍ പറഞ്ഞിരുന്നു. ബ്രിട്ടന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുങ്ങുകയാണെന്നും സ്കോട്ലന്‍ഡിനെ അതില്‍നിന്നും മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യമെന്നും സ്കോട്ലന്‍ഡിന്‍െറ സ്വാതന്ത്ര്യവാദത്തെ പിന്തുണക്കുന്ന സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവ് കൂടിയായ സ്റ്റര്‍ജന്‍ കൂട്ടിച്ചേര്‍ത്തു.

Related News