Loading ...

Home Kerala

വൈദ്യുതി കൃത്യസമയത്ത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കും, പക്ഷേ നഷ്ടപരിഹാരം ചോദിച്ച്‌ ആരും എത്തിയില്ല !

കൃത്യസമയത്ത് വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് കെഎസ്‌ഇബി നഷ്ടപരിഹാരം അല്‍കണം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം, അതുകൊണ്ടാവാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതുവരെ ആരും കെഎസ്‌ഇബിയെ സമീപിക്കാത്തത്. 2014 മുതല്‍ ഇത്തരം വ്യവസ്ഥകള്‍ വൈദ്യുത ബോര്‍ഡ് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് വൈദ്യുതി ബോര്‍ഡ്മുടങ്ങിയ വൈദ്യുതി ഗ്രാമങ്ങളില്‍ എട്ട് മണിക്കൂറിനകവും നഗരങ്ങളില്‍ ആറ് മണിക്കൂറിനകവും പുനസ്ഥാപിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഇങ്ങനെ കാര്യങ്ങള്‍ നടന്നില്ല എങ്കില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഉപയോക്താവിന് അര്‍ഹതയുണ്ട്. 25 രൂപയാണ് നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡ് നല്‍കേണ്ടത്. ബില്ലടക്കാത്തതിനെ തുടര്‍ന്ന് കറണ്ട് വിച്ഛേദിച്ചാല്‍ ബില്ല് അടച്ച്‌ 24 മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചിരിക്കുണം അല്ലാത്തപക്ഷം 50 രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ലൈന്‍ പൊട്ടി വീണാല്‍ ഗ്രാമങ്ങളില്‍ 12 മണിക്കറിനുള്ളിലും, നഗരങ്ങളില്‍ എട്ട് മണിക്കൂറിനുള്ളില്ലും പുനഃസ്ഥാപിച്ചിരിക്കണം അല്ലെങ്കില്‍ 25 രൂപ നഷ്ടപരിഹാരം നല്‍കണം. വൈദ്യുത മീറ്ററുകള്‍ തകരാറിലായാല്‍ പരാതി നല്‍കി അഞ്ച് ദിവസത്തിനകം പരിശോധിക്കാന്‍ തയ്യാറാവണം അല്ലാത്തപക്ഷം ഓരോദിവസവും ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 25 രൂപ വീതവും ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 50 രൂപ വീതവും നല്‍കണം.

Related News