Loading ...

Home youth

എച്ച്‌സിഎല്‍ ടെക്നോളജീസ് തങ്ങളുടെ റിക്രൂട്ട്മെന്റ് ഇരട്ടിയാക്കുന്നു; 15,000 പേരെ പുതുതായി നിയമിക്കും വേതനം 17 ലക്ഷം രൂപം വരെ

നോയിഡ: ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ എച്ച്‌സിഎല്‍ ടെക്നോളജീസ് തങ്ങളുടെ റിക്രൂട്ട്മെന്റ് ഇരട്ടിപ്പിക്കാന്‍ ആലോചിക്കുന്നു. 2021 ഓടെ 15,000 പേരെ പുതുതായി ജോലിക്കെടുക്കാനാണ് നീക്കം. വിവിധ തസ്തികകളിലായി 3.5 ലക്ഷം മുതല്‍ 17 ലക്ഷം വരെ വേതനം നല്‍കാനാണ് ആലോചിക്കുന്നത്.
മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് 3.5 ലക്ഷം മുതല്‍ 3.8 ലക്ഷം വരെയായിരിക്കും വേതനം. മാനേജ്മെന്റ് ബിരുദധാരികള്‍ കമ്ബനിയുടെ ഗ്ലോബല്‍ എന്‍ഗേജ്മെന്റ് മാനേജര്‍ പ്രോഗ്രാം കടക്കണം. ഇവരുടെ വേതനം 13 ലക്ഷം മുതല്‍ 17 ലക്ഷം വരെയായിരിക്കും. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്നവരെയും എച്ച്‌സിഎല്‍ ജോലിക്കെടുക്കും. എച്ച്‌സിഎല്ലിന്റെ ട്രെയിനിങ് ആന്റ് സ്റ്റാഫിങ് സര്‍വീസ് വഴിയാണ് നിയമം നല്‍കുക. മികവുള്ള കുട്ടികളെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി വേതന വര്‍ധനവ് നല്‍കിയപ്പോള്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനം വരെ ജീവനക്കാര്‍ക്ക് അധിക വേതനം ലഭിച്ചെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

Related News