Loading ...

Home Education

ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് .ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സര്‍വകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പഴയ ഫീസില്‍ തന്നെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയിരുന്നു. ഫീസ് വര്‍ദ്ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി യൂണിയന്റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

Related News