Loading ...

Home cinema

'സൈക്കോ'; ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി

മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് സൈക്കോ. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. തുപ്പരിവാലന്‍ എന്ന ചിത്രത്തിന് ശേഷം മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, നിത്യ മേനെന്‍, അദിതി റാവു ഹൈദാരി എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിസ്‌കിന്‍ തന്നെയാണ്. സിംഗമ്ബുലി,റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് നവാഗതനായ തന്‍വീര്‍ ആണ്. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉദയനിധി അന്ധന്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി.

Related News