Loading ...

Home Business

വളര്‍ച്ചയില്‍ മന്ദഗതി തുടരുമെന്ന്‌ ഇന്ത്യ റേറ്റിങ്‌

ന്യൂഡല്‍ഹി :അടുത്ത സാമ്പത്തികവര്‍ഷവും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ഉയരാന്‍ ഇടയില്ലെന്ന്‌ ഇന്ത്യ റേറ്റിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സര്‍വേ. 2020--21ല്‍ വളര്‍ച്ച 5.5 ശതമാനമാകുമെന്നാണ്‌ നിഗമനം. ഇക്കൊല്ലം വളര്‍ച്ച അഞ്ച്‌ ശതമാനമായി ഇടിയുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. 4.8 ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ എന്നാണ്‌ ഐഎംഎഫ്‌ വിലയിരുത്തല്‍.
                 കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടത്‌ ഏഴ്‌ ശതമാനം വളര്‍ച്ചയാണ്‌. 2014 ഓടെ സമ്ബദ്‌ഘടനയുടെ മൂല്യം അഞ്ച്‌ ലക്ഷം കോടി ഡോളറായി ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. എന്നാല്‍, à´ˆ ലക്ഷ്യം കൈവരിക്കാന്‍ സമ്പദ്‌ഘടന 2020 മുതല്‍ നാലു വര്‍ഷം ഒമ്ബത്‌ ശതമാനംവീതം വളരണമെന്ന്‌ സാമ്പത്തികശാസ്‌ത്രജ്ഞന്‍ ആര്‍ നാഗരാജ്‌ പറഞ്ഞു. 2020--21ല്‍ രാജ്യത്തിന്റെ വളര്‍ച്ച ആറ്‌ ശതമാനത്തില്‍ എത്തില്ലെന്ന്‌ ഐക്യരാഷ്ട്രസംഘടന -സാമൂഹ്യ--സാമ്പത്തിക കമീഷനും വ്യക്തമാക്കി.ഉപഭോഗത്തിലെ വന്‍ ഇടിവാണ്‌ മാന്ദ്യത്തിന്‌ പ്രധാനകാരണമെന്ന്‌ ധനകാര്യ ഏജന്‍സികളും വിദഗ്‌ധരും പറയുന്നു. ഗ്രാമീണമേഖലയില്‍ ഉപഭോക്‌തൃ ചെലവില്‍ 2011--12നും 2017--18നും ഇടയില്‍ 8.8 ശതമാനം ഇടിവുണ്ടായെന്ന്‌ ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ സര്‍ക്കാര്‍ à´ˆ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി. നഗരമേഖലയില്‍ ഉപഭോക്‌തൃ ചെലവില്‍ രണ്ട്‌ ശതമാനം വളര്‍ച്ച ഉണ്ടായെങ്കിലും രാജ്യത്ത്‌ ശരാശരി ഇടിവ്‌ 3.7 ശതമാനമാണ്‌.
                   വാഹനങ്ങള്‍മുതല്‍ ബിസ്‌കറ്റിന്റെവരെ വില്‍പ്പന ഇടിഞ്ഞു. ജനങ്ങളുടെ കൈവശം പണമില്ലാത്തതും പെരുകുന്ന തൊഴിലില്ലായ്‌മയും മാന്ദ്യം രൂക്ഷമാക്കുന്നു. നിക്ഷേപങ്ങളും കുറയുന്നു. ഉപഭോക്‌തൃമേഖലയിലെ തളര്‍ച്ച സാര്‍വത്രിക പ്രതിസന്ധിക്ക്‌ കാരണമായി. നോട്ടുനിരോധനം, അശാസ്‌ത്രീയ ജിഎസ്‌ടി എന്നിവയും വിപണിയെ ഉലച്ചു.റിപ്പോനിരക്കുകള്‍ കുറച്ചും ഓഹരിവിപണിയില്‍ കുതിപ്പ്‌ സൃഷ്ടിച്ചും വളര്‍ച്ച വീണ്ടെടുക്കാന്‍ കഴിയില്ലെന്ന്‌ ഐക്യരാഷ്ട്രസംഘടന ഏഷ്യ--പസഫിക്‌ സാമൂഹ്യ--സാമ്പത്തിക കമീഷന്‍ തലവന്‍ ഡോ. നാഗേഷ്‌കുമാര്‍ പറഞ്ഞു. അടിസ്ഥാനസൗകര്യമേഖല, വിദ്യാഭ്യാസം, സുസ്ഥിര ഊര്‍ജം എന്നീ രംഗങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കിയാല്‍ തൊഴിലവസരം വര്‍ധിക്കും.






Related News