Loading ...

Home sports

ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തു

ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് 12:20ന് ആണ് മത്സരം, ആരംഭിക്കുക . ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം ആണ് ന്യൂസിലന്‍ഡ്. അതിന് ശേഷം രണ്ട് ടീമുകളും ആദായമായാണ് മത്സരിക്കുന്നത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ എവേ മത്സരമാണിത്. ടോസ് നേടിയ ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തു സഞ്ജു ഇന്ന് ടീമില്‍ ഇടം നേടിയിട്ടില്ല. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യ കിവീസുമായി ഏറ്റുമുട്ടുന്നത്.ഈ വര്‍ഷം നാട്ടില്‍ കളിച്ച രണ്ടു പരമ്ബരകളും ജയിച്ചതിന്റെ ആത്മവിശ്വാലത്തിലാണ് കോലിപ്പട ഇന്നിറങ്ങുക. എന്നാല്‍ ഇതുവരെ 11 ടി20കളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലന്‍ഡ് ഇലവന്‍ : മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍ , ടിം സീഫെര്‍ട്ട് , റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍‌ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടിം സ out ത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് ബെന്നറ്റ്. ഇന്ത്യ ഇലവന്‍: രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍ , വിരാട് കോഹ്‌ലി , ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, യുശ്വേന്ദ്ര ചഹാല്‍, മുഹമ്മദ് ഷാമി.

Related News