Loading ...

Home International

റോഹിംഗ്യന്‍ മുസ്ലിങ്ങളുടെ വംശഹത്യ തടയണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് മ്യാന്മര്‍ തള്ളി

റോഹിംഗ്യകള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തടയണമെന്ന അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ഉത്തരവ് മ്യാന്മാര്‍ തള്ളി. 'സാഹചര്യങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള' പരാമര്‍ശങ്ങളാണ് ഐസിജെ-യുടെ ഭാഗത്ത്നിന്നും ഉണ്ടായിരിക്കുന്നതെന്ന് മ്യാന്മാര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2017-ലാണ് സൈനിക ആക്രമണത്തിനിടെ ആയിരക്കണക്കിന് റോഹിംഗ്യകള്‍ മരിക്കുകയും 700,000-ത്തിലധികം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തത്. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഐസിജെ) പറഞ്ഞ നടപടികളില്‍ അപ്പീല്‍പോലും സാധ്യമല്ല. എന്നാല്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ ഐസിജിക്ക് അധികാരവുമില്ല. ആഫ്രിക്കന്‍ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഗാംബിയയാണ് മ്യാന്മാറിനെതിരെ അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചത്. 'വംശഹത്യ ഒരു ജനവിഭാഗത്തിനാകെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കൂട്ടക്കൊലകള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്' - ഐസിജെ പ്രസിഡന്റ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് വിധി വായിച്ചുകൊണ്ട് പറഞ്ഞിരുന്നു. റാഖൈന്‍ സംസ്ഥാനത്ത് വംശഹത്യ നടന്നിട്ടില്ലെന്ന് സ്വന്തം 'സ്വതന്ത്ര' അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും മ്യാന്‍മറിന്റെ ദേശീയ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അത് അന്വേഷിക്കുകയും വിചാരണ ചെയ്യുകയും ചെയ്തുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'മനുഷ്യാവകാശ പ്രവര്‍ത്തകരുടെ' ഇടപെടലുകള്‍ à´šà´¿à´² രാജ്യങ്ങളുമായുള്ള മ്യാന്‍മറിന്റെ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചുവെന്നും, റാഖൈനില്‍ സുസ്ഥിര വികസനത്തിന് അടിത്തറയിടാനുള്ള മ്യാന്‍മറിന്റെ ശ്രമത്തെ അത് ദുര്‍ബലപ്പെടുത്തിയെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. പ്രധാനമായും ബുദ്ധമത രാഷ്ട്രമായ മ്യാന്‍മര്‍, റാഖൈന്‍ സംസ്ഥാനത്തെ മുസ്ലിം തീവ്രവാദികളെ നേരിടുക മാത്രമാണ് ചെയ്തതെന്ന് വാദിക്കുന്നു. 'സമാധാനത്തിനുള്ള' നോബല്‍ സമ്മാന ജേതാവും മ്യാന്‍മര്‍ പ്രധാനമന്ത്രിയുമായ ഓങ്‌സാന്‍ സൂചി രാഖൈനില്‍ നടന്നത് വംശഹത്യയല്ല മറിച്ച്‌, സൈന്യത്തിനെതിരെ റോഹിംഗ്യന്‍ തീവ്രവാദികള്‍ നടത്തിയ   ആക്രമണത്തെത്തുടര്‍ന്നുണ്ടായ  ആഭ്യന്തര സായുധ സംഘട്ടനം മാത്രമാണ് എന്നാണ് അന്താരാഷ്‌ട്ര കോടതിയില്‍ വാദിച്ചത്.

Related News