Loading ...

Home Gulf

തണുത്ത് വിറച്ച്‌ സൗദി;മഞ്ഞുവീഴ്ച്ച ശക്തമായി തുടരുന്നു

റിയാദ്‌: സൗദിയില്‍ വീണ്ടും തണുപ്പ് ശക്തമായി. തബൂക്ക്, അല്‍ജൗഫ്, ഹായില്‍, സക്കാക്ക, അബഹ, അസീര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അതി ശൈത്യം തുടരുന്നത്.ചില ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ ഐസ് വീഴ്ച്ചയും തുടരുകയാണ്. മധ്യ, കിഴക്കന്‍ പ്രവിശ്യകളിലും താരതമ്യേന കടുത്ത ശൈത്യമാണ്. ദമ്മാമിലും പരിസര പ്രദേശങ്ങളില്‍ ശൈത്യത്തിനൊപ്പം ഇന്ന് പുലര്‍ച്ചെ മുതല്‍ മഴയും ലഭിക്കുന്നുണ്ട്. ഇത് തണുപ്പിന് ശക്തി പകരുമെന്നും മക്ക, മദീന ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് തണുപ്പ് താരതമ്യേന കുറവ് അനുഭവപ്പെടുന്നത്.

Related News