Loading ...

Home Gulf

അ​ഴി​മ​തി സൂ​ചി​ക​യി​ല്‍ കു​വൈ​ത്ത്​ പി​ന്നാ​ക്കം​പോ​യി

കു​വൈ​ത്ത്​ സി​റ്റി: അ​ഴി​മ​തി​ക്കെ​തി​രെ കു​വൈ​ത്ത്​ സ​ര്‍​ക്കാ​ര്‍ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​തി​നി​ടെ അ​ഴി​മ​തി സൂ​ചി​ക​യി​ല്‍ കു​വൈ​ത്ത്​ പി​ന്നാ​ക്കം പോ​യി. ട്രാ​ന്‍​പ​ര​ന്‍​സി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ കു​വൈ​ത്ത്​ ഏ​ഴ്​ റാ​ങ്ക്​ പി​റ​കി​ല്‍ പോ​യി 85ാം സ്ഥാ​ന​​ത്തെ​ത്തി. 180 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ കു​വൈ​ത്ത് 85ാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 2017ലെ ​റി​പ്പോ​ര്‍​ട്ടി​ല്‍ 39 പോ​യ​ന്‍​റു​മാ​യി 85ാമ​താ​യി​രു​ന്ന കു​വൈ​ത്ത്​ ക​ഴി​ഞ്ഞ വ​ര്‍ഷം 41 പോ​യ​േ​ന്‍​റാ​ടെ ഏ​ഴ്​ റാ​ങ്ക്​ മെ​ച്ച​പ്പെ​ടു​ത്തി 78ല്‍ ​നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ്​ ഇ​പ്പോ​ള്‍ വീ​ണ്ടും പ​ഴ​യ നി​ല​യി​ല്‍ എ​ത്തി​യ​ത്. പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്‌ 40 പോ​യ​ന്‍​റാ​ണ്​ കു​വൈ​ത്തി​ന്​ ല​ഭി​ച്ച​ത്. ര​ണ്ട് വ​ര്‍ഷ​ത്തി​നി​ടെ അ​ഴി​മ​തി​ക്കെ​തി​രെ സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത റി​പ്പോ​ര്‍​ട്ടാ​ണ്​ പു​റ​ത്തു​വ​ന്ന​തെ​ന്നും ശ​ക്​​ത​മാ​യ നി​യ​മ നി​ര്‍​മാ​ണ​വും സ​മ​ഗ്ര പ​രി​ഷ്‌​കാ​ര​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും കു​വൈ​ത്ത് ട്രാ​ന്‍സ്പ​ര​ന്‍സി അ​സോ​സി​യേ​ഷ​ന്‍ മേ​ധാ​വി മാ​ജി​ദ് അ​ല്‍ മു​തൈ​രി വ്യ​ക്ത​മാ​ക്കി. ട്രാ​ന്‍സ്പ​ര​ന്‍സി ഇ​ന്‍​റ​ര്‍നാ​ഷ​ന​ലി​​െന്‍റ പ​ഠ​ന​ത്തി​ല്‍ ഡെ​ന്‍മാ​ര്‍ക്കും ന്യൂ​സി​ല​ന്‍​ഡു​മാ​ണ്​ അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍. സി​റി​യ, സൗ​ത്ത് സു​ഡാ​ന്‍, സോ​മാ​ലി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ഴി​മ​തി​യു​ള്ള​ത്.

Related News