Loading ...

Home Kerala

ഡിജിറ്റല്‍ ഇടപാട്​ വഴിയും തട്ടിപ്പ്​ വ്യാപകം, മുന്നറിയിപ്പുമായി പൊലീസ്​

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ല്‍ പേമെന്റ് ​ വ​ഴി പ​ണം മു​ന്‍​കൂ​റാ​യി ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​കം. à´’ട്ടേറെ  വ്യാ​പാ​രി​ക​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​താ​യാ​ണ്​ പൊ​ലീ​സി​ന്റെ​യും സാങ്കേ​തി​ക​വി​ദ​ഗ്​​ധ​രുടെ​യും വി​ല​യി​രു​ത്ത​ല്‍. à´ˆ  ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. ക​രു​ത​ലോ​​ടെ  കൈ​കാ​ര്യം ചെ​യ്താ​ല്‍ à´ˆ ത​ട്ടി​പ്പു​ക​ളി​ല്‍​നി​ന്ന്​    
ര​ക്ഷ​പ്പെ​ടാ​നാ​കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു. യു.​പി.​ഐ  പി​ന്‍ വ​ഴി​യാ​ണ്​ à´ˆ  ​ത​ട്ടി​പ്പു​ക​ള്‍ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം
  1. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പി​ന്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക
  2. എ.​ടി.​എം പി​ന്‍ പോ​ലെ​ത​ന്നെ യു.​പി.​ഐ പി​ന്‍ ന​മ്പ​റും ആ​രു​മാ​യും പ​ങ്കി​ടാ​തി​രി​ക്കു​ക
  3. പ​രി​ച​യ​ക്കാ​രു​മാ​യോ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ പ്ര​തി​നി​ധി എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​മാ​യി പോ​ലു​മോ ഇ​ത്​ കൈ​മാ​റ​രു​ത്​
  4. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ യു.​പി.​ഐ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഫോ​ണി​ലേ​ക്ക് ക​ല​ക്‌ട്​ റി​ക്വ​സ്​​റ്റ്​ വ​രും. അ​ത് അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ ആ ​പ​ണ​മി​ട​പാ​ട് പൂ​ര്‍ത്തി​യാ​വൂ. നി​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ യു.​പി.​ഐ വ​ഴി പ​ണ​മി​ട​പാ​ട്​ ന​ട​ത്താ​നാ​വി​ല്ല
  5. ക​ല​ക്റ്റ് റി​ക്വ​സ്​​റ്റ്​ വ​രുമ്പോ​ള്‍ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച്‌ സ്വ​ന്തം ഇ​ട​പാ​ട് ത​ന്നെ​യ​ല്ലേ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്രം അം​ഗീ​കാ​രം ന​ല്‍കു​ക
  6. പ​ണം ല​ഭി​ക്കാ​ന്‍ യു.​പി.​ഐ പി​ന്‍ ന​ല്‍​കേ​ണ്ട​തി​ല്ല. യു.​പി.​ഐ പി​ന്‍ ന​ല്‍​കു​ന്നു എ​ന്ന​തി​ന​ര്‍​ഥം ആ​ര്‍​ക്കെ​ങ്കി​ലും പ​ണം ന​ല്‍​കു​ന്നു എ​ന്നാ​ണ്
  7. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍​ക്ക് വി​ശ്വാ​സ​യോ​ഗ്യ​മാ​യ ആ​പ്പു​ക​ള്‍ മാ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക
  8. ഹാ​നി​ക​ര​മാ​യ ആ​പ്പു​ക​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക്​ കി​ട്ടാ​നി​ട​യാ​കും
  9. വി​ശ്വാ​സ​യോ​ഗ്യ​മാ​യ ആ​പ്പു​ക​ളി​ല്‍ പ​ണം അ​ട​ക്കു​മ്പോ​ള്‍ മാ​ത്ര​മേ യു.​പി.​ഐ പി​ന്‍ ന​ല്‍​കാ​വൂ
  10. ലി​ങ്കു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ലും ഫോ​മു​ക​ളി​ലും യു.​പി.​ഐ പി​ന്‍ പ​ങ്കി​ടു​മ്ബോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക
  11. അ​പ​രി​ചി​ത​ര്‍ അ​യ​ക്കു​ന്ന ക​ല​ക്റ്റ് റി​ക്വ​സ്​​റ്റ്​ നി​ര​സി​ക്കു​ക
  12. റി​ക്വ​സ്​​റ്റ്​ അ​യ​ക്കു​ന്ന​യാ​ളെ പ​രി​ച​യ​മി​ല്ലെ​ങ്കി​ല്‍ അ​വ​ര​യ​ക്കു​ന്ന അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ക്കു​ക
  13. ക​സ്​​റ്റ​മ​ര്‍ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പേമെന്റ്​ ആ​പ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  14. ഇ​ന്‍​റ​ര്‍​നെ​റ്റി​ല്‍ കാ​ണു​ന്ന വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. വ്യാ​ജ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍ ഇ​ന്‍​റ​ര്‍​നെ​റ്റി​ല്‍ ന​ല്‍​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.


















Related News