Loading ...

Home National

ആരോഗ്യം അവകാശമാക്കണം

ന്യൂ​ഡ​ല്‍ഹി: ആ​രോ​ഗ്യം സം​സ്ഥാ​ന പ​ട്ടി​ക​യി​ല്‍ നി​ന്ന്​ സ​മാ​വ​ര്‍​ത്തി​ പ​ട്ടി​ക​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും ഇ​തി​നാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്നും​ 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്. ആ​രോ​ഗ്യം മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ സ​മ​ഗ്ര മാ​റ്റ​ങ്ങ​ളാ​ണ്​ ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്നു മാ​റ്റി പൊ​തു, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ക്ക​ണം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് വി​ല​ക്ക് ക​ര്‍​ശ​ന​മാ​ക്ക​ണം, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കോ​ഴ്‌​സു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഏ​ക പൊ​തു പ​രീ​ക്ഷ ഏ​ര്‍പ്പെ​ടു​ത്ത​ണം, 2025ന​കം എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ളും പി.​ജി സീ​റ്റു​ക​ളും തു​ല്യ​മാ​ക്ക​ണം, എം.​ബി.​ബി.​എ​സ് പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​രി​ക്ക​ണം, ആ​യു​ഷി​ന് കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം ന​ല്‍ക​ണ​മെ​ന്നും റി​​പ്പോ​ര്‍​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. അ​ടി​സ്ഥാ​ന ശ​സ്ത്ര​ക്രി​യ, പ്ര​സ​വ ചി​കി​ത്സ, നേ​ത്ര ചി​കി​ത്സ, അ​ന​സ്‌​തേ​ഷ്യ, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ​വ​ക്കാ​യി ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്ക​ണം. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ഉ​റ​പ്പു വ​രു​ത്താ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ മു​ന്‍കൈ എ​ടു​ക്ക​ണം. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ക്ക് നി​കു​തി ഇ​ള​വ്, കു​ടും​ബാ​രോ​ഗ്യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ വി​ദ​ഗ്ധ​രെ സൃ​ഷ്​​ടി​ക്കു​ക, ന​ഴ്‌​സി​ങ്​ കൗ​ണ്‍സി​ലി​​െന്‍റ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തി ന​ഴ്‌​സി​ങ്​ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ സ​മ​ഗ്ര ന​വീ​ക​ര​ണം, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക, ഡോ​ക്ട​ര്‍മാ​ര്‍ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും സ​മി​തി മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

Related News