Loading ...

Home Australia/NZ

ഓസ്‌ട്രേലിയന്‍ കാട്ടുതീ; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിമാനം തകര്‍ന്ന് മൂന്ന് മരണം; വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ അഗ്‌നിശമനസേനാ വിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.30ന് ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. പ്രദേശത്ത് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് വാട്ടര്‍ ബോംബിംഗിനായി പ്രവര്‍ത്തിച്ചിരുന്ന എയര്‍ ടാങ്കറാണ് കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ സ്‌നോവി പര്‍വത നിരയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതേസമയം, അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related News