Loading ...

Home National

കേന്ദ്ര ബജറ്റ് 2020; ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയേക്കും

ദില്ലി: മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. വാര്‍ഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവര്‍ക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തിയേക്കും. കഴിഞ്ഞ ഫിബ്രവരിയില്‍ മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. പുതിയ ബജറ്റില്‍ 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷം മുതല്‍ 10 കോടി രൂപ വരെയുള്ളവര്‍ക്ക് 30 ശതമാനം നികുതിയും ചുമത്തിയേക്കും. പ്രതിവര്‍ഷം 10 കോടിയില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്കായി 35% ത്തിന്‍റെ പുതിയ സ്ലാബ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സപ്തംബറില്‍ നിര്‍മ്മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 30 ശതമാനത്തില്‍ നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്‍കിയത്. സര്‍ചാര്‍ജ്ജുകള്‍ അടക്കമാണിത്.കോര്‍പ്പറേറ്റ് ടാക്‌സ് കുറക്കുന്നതിലൂടെ ഒരു വര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. അതേസമയം ആദായ നികുതിയില്‍ ഇളവുകള്‍ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല.

Related News