Loading ...

Home sports

രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി നെയ്മര്‍‍, പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍

ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലില്‍ കടന്ന് പിഎസ്ജി. എതിരാളികളായ റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഒളിമ്ബിക് ലിയോണിനെയാകും പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍ നേരിടുക. ലില്ലെയെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയാണ് ലിയോണ്‍ ഫൈനലില്‍ കടന്നത്. മൂന്ന് ദിവസത്തിനിടെ പിഎസ്ജിയുടെ രണ്ടാം കപ്പ് മാച്ചായിരുന്നു ഇന്നത്തേത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ടുഹല്‍ സ്ക്വാഡ് റൊട്ടേറ്റ് ചെയ്തു. നെയ്മറും എമ്ബപ്പെയും ഇറങ്ങിയ കളിയില്‍ പിഎസ്ജിയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് നെയ്മറായിരുന്നു. ആദ്യ ഗോള്‍ മറ്റൊരു ബ്രസീലിയന്‍ താരമായ മാര്‍ക്വിന്യോസായിരുന്നു‌. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റീംസിന്റെ സെല്‍ഫ് ഗോളും പിറന്നു. മാര്‍ഷല്‍ മുനെറ്റ്സി ചുവപ്പ് കണ്ട് പുറത്തായപ്പോള്‍ റീംസ് പത്ത് പേരായി ചുരുങ്ങി. നിയാന്‍സോ കവാസി പിഎസ്ജിയുടെ മൂന്നാം ഗോളും നേടി. ഇനി ലീഗ് വണ്ണില്‍ പിഎസ്ജി ലില്ലെയെ നേരിടും.

Related News