Loading ...

Home sports

കോപ്പാ ഇറ്റാലിയ; യുവന്റസിന് മിന്നും ജയം

റോം: കോപ്പാ ഇറ്റാലിയ ക്വാര്‍ട്ടറില്‍ റോമയെ 31ന് തോല്‍പ്പിച്ച്‌ യുവന്റസ് സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(26), ബെന്റാന്‍കര്‍ (38), ബൗണ്‍സി(45) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. 2020ലെ റൊണാള്‍ഡോയുടെ ഏഴാം ഗോളാണ് ഇത്. കഴിഞ്ഞ 10 മല്‍സരങ്ങളിലായി ക്രിസ്റ്റി 13 ഗോളുകളാണ് യുവന്റസിനായി നേടിയത്. സീസണിലെ തന്റെ 31ാം ഗോള്‍ നേട്ടം കൂടിയാണിത്. ഈ മാസം 28ന് നടക്കുന്ന എസി മിലാന്‍ ടൊറീനോ മല്‍സരത്തിലെ വിജയികളെയാണ് യുവന്റസ് സെമിയില്‍ നേരിടുക.

Related News