Loading ...

Home youth

പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍, ഫീസില്ലാതെ സൗജന്യമായി താമസിച്ച്‌ പഠിക്കാം

ഫീസില്ലാതെ സൗജന്യമായി താമസിച്ച്‌ പഠിക്കാനുള്ള അവസരം ഒരുക്കി വയനാട് കല്‍പ്പറ്റയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്. എസ്‌സിഎസ്ടി വികസന വകുപ്പുമായി ചേര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. 2018-19 വര്‍ഷം ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ടാറ്റാ മുതലായ കമ്പനികളില്‍ ജോലി സാധ്യതകളും തുറന്നുകൊടുക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബിവറേജ്‌സ്) കോഴ്‌സിലേക്ക് 17നും 35 വയസിനും ഇടയിലുള്ള എസ്‌എസ്‌എല്‍സി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മികച്ചരീതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ജോലി നേടി കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഗവ.ഐടിഐയ്ക്ക് സമീപമുള്ള ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസിനെ സമീപിക്കാവുന്നതാണ്. 9745368678 എന്ന നമ്ബറിലേക്ക് വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കാവുന്നതുമാണ്.



Related News