Loading ...

Home Education

എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനം: സാമ്പത്തിക സംവരണത്തിന് 10 ശതമാനം സീറ്റ് കൂട്ടി

തിരുവനന്തപുരം: എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കും. അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവും വരുത്തും. സ്വകാര്യ സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഉത്തരവും എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും ഇറങ്ങുമെന്നാണ് കരുതുന്നത്. സാമ്പത്തികസംവരണം അനുസരിച്ച്‌ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവടങ്ങളില്‍ ഉടന്‍ സീറ്റ് കൂട്ടും. കുട്ടികള്‍ വേണ്ടത്രയില്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ സീറ്റ് കൂട്ടില്ല. യോഗ്യതാമാര്‍ക്കിലും ഇളവ്


Related News