Loading ...

Home International

യുഎസ് ഡ്രോണ്‍ ആക്രമണം; പത്ത് അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശ്യയില്‍ ഈ മാസം തുടക്കത്തില്‍ ഭീകരരെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഭീകരര്‍ക്ക് പുറമെ പത്ത് അഫ്ഗാനുകാര്‍ കൊല്ലപ്പെട്ടു. ഹെറാത്തിലെ പ്രവിശ്യാ സമിതി അംഗം വാക്കില്‍ അഹമ്മദ് കരോക്കി ആണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ വിഘടിത ഗ്രൂപ്പ് കമാന്‍ഡര്‍ മുല്ലാ നംഗാലിയയും 15 ഭടന്‍മാരും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സാധാരണക്കാരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി കരോക്കി വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related News