Loading ...

Home National

ഗഗന്‍യാന്‍ ദൗത്യം: പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക 'വ്യോംമിത്ര'

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോര്‍ട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ച്‌ പരീക്ഷണം നടത്തില്ലെന്ന് ഐഎസ്‌ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടാണ് അയക്കുന്നത്. പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് ആയ വ്യോംമിത്രയാവും ഗഗന്‍യാനില്‍ ഐഎസ്‌ആര്‍ഒയുടെ 'ഗിനിപ്പന്നി'. കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞത്. 2021 ഡ‍ിസംബറിലാണ് പദ്ധതി നടപ്പാക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്‌ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 10000 കോടി എങ്കിലും പദ്ധതിക്ക് ചിലവ് വരും എന്നാണ് കണക്കുകൂട്ടല്‍. ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്‌ആര്‍ഒ ചിലവാക്കി കഴിഞ്ഞു.

Related News