Loading ...

Home sports

പൃഥ്വിയുടെയും സഞ്ജുവിന്റെയും ചിറകിലേറി ഇന്ത്യ എ ടീം ; ന്യൂസിലാന്‍ഡ് എക്കെതിരെ അനായാസ വിജയം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. 20 ഓവറും 3 പന്തുകളും ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു സ്‌കോര്‍ ന്യൂസിലാന്‍ഡ് 48.3 230-10 ഇന്ത്യ 29.3 231-5 നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് രജിന്‍ രവീന്ദ്ര (49), ടോം ബ്രൂസ് (47), കോള്‍ മക്കോന്‍ച്ചി (34) എന്നിവരുടെ ഇന്നിങ്സിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തില്‍ 48 റണ്‍സും സഞ്ജു സാംസണ്‍ വെറും 21 പന്തില്‍ 39 റണ്‍സുമെടുത്ത് പുറത്തായി. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. അതേസമയം മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇവര്‍ക്ക് പുറമെ മായങ്ക് അഗര്‍വാള്‍ (29), സൂര്യകുമാര്‍ യാദവ് (35), ശുഭ്മാന്‍ ഗില്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി ജെയിംസ് നീഷം 2 വിക്കറ്റും രവീന്ദ്ര അജാസ് പട്ടേല്‍ ആസ്റ്റ്ല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Related News