Loading ...

Home Africa

ബുര്‍ക്കിനാ ഫാസോയില്‍ ഭീകരാക്രമണം; 36 പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറാന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയില്‍ ഭീകരാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുര്‍ക്കിനാ ഫാസോ പ്രവിശ്യയിലെ മാര്‍ക്കറ്റിലാണ് ഭീകരാക്രമണം നടന്നത്. മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ മാര്‍ക്കറ്റ് പൂര്‍ണമായും അഗ്നിയ്ക്കിരയാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസവും ഇവിടെ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. ബുര്‍ക്കിനാ ഫാസോയുടെ ഭരണം പിടിച്ചെടുക്കാന്‍ അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ നേര്‍ക്കും വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക്നേരെയും ഭീകരസംഘടനകള്‍ ആക്രമണം നടത്തിയിരുന്നു.

Related News