Loading ...

Home Education

പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സ് സ്‌പോട്ട് അലോട്ട്‌മെന്റ് 23ന്

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലെ 2019-20 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷാര്‍ത്ഥികള്‍ എല്‍.ബി.എസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ 23ന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് അലോട്ട്‌മെന്റില്‍ പങ്കെടുക്കണം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്‌മെന്റില്‍ പരിഗണിക്കൂ. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ നോണ്‍ ഒബ്ജക്ഷന്‍ കം പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് കൊണ്ടുവരണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസൊടുക്കി പ്രവേശനം നേടണം. ഫോണ്‍: 2560360, 361, 362, 363, 364, 365.

Related News