Loading ...

Home Gulf

ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംരക്ഷണം നല്‍കുമെന്ന് യുഎഇ

ദുബായ്: ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംരക്ഷണം നല്‍കുമെന്ന് യുഎഇ. ഇത് സംബന്ധിച്ച്‌ തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്ന ഉത്തരവ് പുറത്തിറക്കി. യുഎഇ തൊഴില്‍ നിയമത്തിലെ പുതിയ ആര്‍ട്ടിക്കിള്‍ 30, ഗര്‍ഭിണികളായ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനോ പിരിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കുന്നതിനോ അനുവാദം ഇല്ല. എന്നാല്‍ ആര്‍ക്കെങ്കിലും ദീര്‍ഘ കാല തൊഴില്‍ കരാര്‍ ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഒരു അറിയിപ്പ് നല്‍കാം, പക്ഷേ തക്കതായ കാരണം ഇല്ലാതെ പിരിച്ചു വിടാന്‍ കഴിയില്ല. ഒരു തൊഴിലുടമ ഗര്‍ഭിണിയായതുകൊണ്ട് മാത്രം ഒരു ജീവനക്കാരിയെ പിരിച്ചു വിടാന്‍ കഴിയില്ല. അത് ഏകപക്ഷീയമായി പുറത്താക്കലിന് തുല്യമാണ്. പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു. ഇത് ഏതെങ്കിലും തൊഴിലുടമ അനുസരിക്കാത്ത പക്ഷം അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

Related News